Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ റോഡ് വികസനത്തിനായി 22.64 കോടി രൂപ അനുവദിച്ചു ; നടപടി രാഹുല്‍ ഗാന്ധി നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍

വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ റോഡ് വികസനത്തിനായി 22.64 കോടി രൂപ അനുവദിച്ചു ; നടപടി രാഹുല്‍ ഗാന്ധി നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍
കല്‍പ്പറ്റ : വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ റോഡ് വികസനത്തിനായി 22.64 കോടി രൂപ അനുവദിച്ചതായി രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് അറിയിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. രാഹുൽ ഗാന്ധി നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. മണ്ഡലത്തിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, അരീക്കോട് ബ്ലോക്ക് പഞ്ചായത്തുകളിലെ നാല് റോഡുകളുടെ വികസനത്തിനായാണ് തുക അനുവദിച്ചിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ മഞ്ഞപ്പാറ-നെല്ലാറച്ചാല്‍-മലയച്ചംകൊല്ലി റോഡിനായി 685.67 ലക്ഷം രൂപയും, മാടക്കര-ചെറുമാട്-കഴമ്പ്-നമ്പിക്കൊല്ലി റോഡിനായി 427.61 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. മാനന്തവാടി ബ്ലോക്കില്‍ വെള്ളമുണ്ട-പുളിഞ്ഞാല്‍-മൊതക്കര-അത്തിക്കൊല്ലി-തോട്ടോളിപ്പടി റോഡിനായി 814.81 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍പ്പെടുന്ന അരീക്കോട് ബ്ലോക്കില്‍ വിളയില്‍-കടുങ്ങലൂർ -ചിറപ്പാലം റോഡിനായി 336.09 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ആകെ 24.49 കിലോമീറ്റർ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായാണ് മണ്ഡലത്തില്‍ ഇത്രയും കോടി രൂപ ചെലവഴിക്കുന്നത്.

Related articles

See all
Latest News

അധ്യാപക ദിനത്തില്‍ ആശംസകള്‍ നേർന്ന് രാഹുല്‍ ഗാന്ധി

Latest News

അപകടത്തില്‍ മരിച്ചവരുടെ വീട്ടില്‍ രാഹുല്‍ എത്തി; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മടക്കം

Latest News

'വന്യജീവി ആക്രമണത്തില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ നടപടി സ്വീകരിക്കണം; ബഫർ സോണ്‍ ആശങ്കകള...

Latest News

'ഓഫീസ് ജനങ്ങളുടേതാണ്, അക്രമം ഒന്നിനും പരിഹാരമല്ല': എസ്എഫ്ഐ തകർത്ത കല്‍പ്പറ്റയിലെ ഓഫീസ് സന്...

Save your stories

Sign in