Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ആന്റോ അഗസ്റ്റിന്റെ വീട്ടിൽ വൻ മദ്യശേഖരം; പിടിച്ചത് 43 ലിറ്റർ വിദേശ മദ്യവും 7 ലിറ്റര്‍ വൈനും, പോലീസിന് പിന്നാലെ എക്സൈസിന്റെ മിന്നൽ പരിശോധന

ആന്റോ അഗസ്റ്റിന്റെ  വീട്ടിൽ വൻ മദ്യശേഖരം; പിടിച്ചത് 43 ലിറ്റർ വിദേശ മദ്യവും 7 ലിറ്റര്‍ വൈനും, പോലീസിന് പിന്നാലെ എക്സൈസിന്റെ  മിന്നൽ പരിശോധന

കൽപ്പറ്റ: ലയണൽ മെസ്സിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ പ്രതിയായ റിപ്പോർട്ടർ ടി.വി ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ പോലീസിന് പിന്നാലെ എക്സൈസ് സംഘത്തിന്റെ മിന്നൽ പരിശോധന. എക്സൈസ് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന 43 ലിറ്റർ വിദേശമദ്യവും ഏഴ് ലിറ്റർ വൈനും പിടിച്ചെടുത്തു.

പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) ആവശ്യപ്രകാരമാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. കേസുമായി ബന്ധപ്പെട്ട് രാവിലെ പോലീസിന്റെ എസ്‌.ഐ.ടി സംഘം ഈ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എക്സൈസിനോട് പരിശോധന നടത്താൻ ആവശ്യപ്പെട്ടത്. കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോലീസിനൊപ്പം വീടിനുള്ളിൽ കയറി പരിശോധന നടത്തിയത്.

അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന് അവകാശപ്പെട്ട് സർക്കാരിനെ വഞ്ചിക്കുകയും സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്തുവെന്ന പരാതിയിലാണ് ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കളമശ്ശേരി പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.


Related articles

See all
Popular News

ആന്റോ അഗസ്റ്റിന്റെ വാദങ്ങള്‍ പൊളിയുന്നു; നാലുനില മന്ദിരം 'അനധികൃതം'; വാഴവറ്റയിലെ കൂറ്റന്‍...

Popular News

വിദേശമദ്യത്തിന്റെ ഉറവിടം കണ്ടെത്തണം; ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്...

Popular News

പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും; മണ്ഡലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും

Popular News

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും തിരിച്ചടി; ഇടക്കാല ജാമ്യമില്ല, ജയിലിൽ തുടരും

Save your stories

Sign in