Logo
Mon, Aug 10, 2026 • 04:30 PM
LIVE TV
Watch

No business videos available

No Middle East videos available

ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം; തമിഴ്നാട് നിയമസഭയിൽ പ്രമേയം ഐകകണ്ഠേന പാസാക്കി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 10, 2026
1 min read
SHARE:
SAVE: Login to save

ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം; തമിഴ്നാട് നിയമസഭയിൽ പ്രമേയം ഐകകണ്ഠേന പാസാക്കി

ചെന്നൈ: തമിഴ്നാട്ടിലെ ഔദ്യോഗിക സർക്കാർ ചടങ്ങുകളിൽ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള പ്രമേയം തമിഴ്നാട് നിയമസഭ ഐകകണ്ഠേന പാസാക്കി. ഔദ്യോഗിക ചടങ്ങുകളിൽ ദേശീയ ഗാനത്തിന് തൊട്ടുമുമ്പ് ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ നീക്കം.

മുഖ്യമന്ത്രി സി. ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ കക്ഷികളായ ഡിഎംകെ, എഐഎഡിഎംകെ ഉൾപ്പെടെ നിയമസഭയിലെ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി പിന്തുണച്ചു. തമിഴ്നാടിന്റെ സാംസ്കാരികവും ഭാഷാപരവുമായ അവകാശങ്ങളിൽ സർക്കാർ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ലെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. തമിഴ് ഒരു ഭാഷ മാത്രമല്ലെന്നും തമിഴ് ജനതയുടെ ജീവിതത്തിന്റെയും വികാരത്തിന്റെയും ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

“സ്വന്തം മാതൃഭാഷ ഒരാളുടെ അമ്മയെപ്പോലെ തന്നെ പരിശുദ്ധമാണ്. ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തിനോ ഐക്യത്തിനോ എതിരല്ല. മറിച്ച് വൈവിധ്യത്തിൽ ഏകത്വം എന്ന ഇന്ത്യൻ സങ്കൽപ്പത്തെ ശക്തിപ്പെടുത്തുന്നതാണ്,”** മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.നിയമസഭ പാസാക്കിയ പ്രമേയപ്രകാരം തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവകലാശാലകൾ, സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ സംഘടിപ്പിക്കുന്ന എല്ലാ ഔദ്യോഗിക പരിപാടികളുടെയും തുടക്കത്തിൽ ‘തമിഴ് തായ് വാഴ്ത്ത്’ നിർബന്ധമായും ആലപിക്കണം.

മനോന്മണീയം സുന്ദരനാർ 1891-ൽ രചിച്ച ‘മനോന്മണീയം’ എന്ന നാടകത്തിൽ നിന്നാണ് ‘തമിഴ് തായ് വാഴ്ത്ത്’ സ്വീകരിച്ചത്. 1970 നവംബർ 23 മുതലാണ് സർക്കാർ ചടങ്ങുകളിൽ ഇത് ആദ്യ ഗാനമായി ആലപിച്ചുതുടങ്ങിയത്. 2021 ഡിസംബർ 12ന് തമിഴ്നാട് സർക്കാർ ‘തമിഴ് തായ് വാഴ്ത്ത്’ ഔദ്യോഗിക സംസ്ഥാന ഗാനമായി അംഗീകരിച്ചു.പ്രമേയം ഐകകണ്ഠേന പാസായതായി സ്പീക്കർ ജെ.സി.ഡി. പ്രഭാകർ പ്രഖ്യാപിച്ചു. നിയമസഭ പാസാക്കിയ പ്രമേയം നടപ്പാക്കുന്നതിന് ആരുടെയും പ്രത്യേക അനുമതി ആവശ്യമില്ലെന്നും സ്പീക്കർ വ്യക്തമാക്കി.നിയമസഭയിൽ മുഖ്യമന്ത്രിയുടെ ശബ്ദം മുഴുവൻ തമിഴ് ജനതയുടെയും വികാരത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10