Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'മന്ത്രിയുടെ കൈകൾ ശുദ്ധമല്ല'; ആഗോള അയ്യപ്പ സംഗമത്തിലെ വെട്ടിപ്പിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎൽഎ

'മന്ത്രിയുടെ കൈകൾ ശുദ്ധമല്ല'; ആഗോള അയ്യപ്പ സംഗമത്തിലെ വെട്ടിപ്പിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎൽഎ

ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ നടന്ന തട്ടിപ്പിനും വെട്ടിപ്പിനും സിപിഎം നേതൃത്വം കൂട്ടുനിന്നതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ ആരോപിച്ചു. സംഭവത്തിൽ ദേവസ്വം മന്ത്രിക്ക് നേരിട്ട് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പദവി രാജിവെക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. കൃത്രിമ രേഖകൾ ചമച്ച് പണാപഹരണം നടത്തിയ ഈ വിഷയത്തിൽ കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.

ദേവസ്വം മന്ത്രിയുടെയും ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും പ്രസ്താവനകൾ വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഊരാളുങ്കൽ സൊസൈറ്റിയുടെ മറവിൽ സി പി എം നേതാക്കളാണ് പണം തട്ടിയത്. കൃത്രിമ രേഖകൾ ചമച്ചതിനും ജനങ്ങളുടെ പണം അപഹരിച്ചതിനും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഈ അഴിമതിയിൽ ഉരുണ്ടുകളിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.പി.എം നേതാക്കൾക്കെതിരെ പാർട്ടി ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അവർക്ക് കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാത്തത് പാർട്ടി തന്നെ അഴിമതിക്ക് പിന്നിലുണ്ടെന്നതിന്റെ തെളിവാണ്. അയ്യപ്പ സംഗമത്തിൽ 'സംതിങ്' അല്ല 'മെനിതിങ് റോങ്ങ്' ആണെന്നും, സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Save your stories

Sign in