സംസ്ഥാനത്ത് കോവിഡ് കേസുകള്‍ പെരുകുന്നു; 24 മണിക്കൂറിനിടെ 265 പേര്‍ക്ക് രോഗബാധ
Jaihind TV News Report
Jaihind TV Web Desk
December 22, 2023
1 min read
•
Updated: June 05, 2026
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. കോവിഡ് ബാധിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 2606 ആണ് ആക്ടീവ് കേസുകള്‍. രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2997 ആണ് രാജ്യത്തെ ആക്ടീവ് കേസുകള്‍. സംസ്ഥാനത്ത് ഇന്നലെ 300 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ആക്ടീവ് കേസുകള്‍ 2341 ആയിരുന്നു. മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോ?ഗ്യ മന്ത്രാലയം. കൂടുതല്‍ സംസ്ഥാനങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ഇന്ന് മുതല്‍ ശക്തമാക്കും. കൂടുതല്‍ പരിശോധന നടത്താന്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്രമന്ത്രി നിര്‍ദേശിച്ചിരുന്നു. വരും ദിവസങ്ങളിലെ രോ?ഗവ്യാപനം കൂടി പരിഗണിച്ചാകും കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ ഉണ്ടാവുക. ഇതുവരെ 21 പേരില്‍ ജെഎന്‍ 1 കൊവിഡ് ഉപ വകഭേദം രാജ്യത്ത് കണ്ടെത്തിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10