NIA RAID| പാകിസ്ഥാനു വേണ്ടി ചാരപ്രവര്‍ത്തി; 8 സംസ്ഥാനങ്ങളില്‍ NIA റെയ്ഡ്
Jaihind TV News Report
Jaihind TV Web Desk
June 01, 2025
1 min read
•
Updated: June 06, 2026
പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ലക്ഷ്യംവെച്ച് രാജ്യത്ത് വ്യാപക പരിശോധനയുമായി ദേശീയ അന്വേഷണ ഏജന്‍സി എട്ട് സംസ്ഥാനങ്ങളിലായി 15 ഇടങ്ങളിലാണ് അധികൃതര്‍ റെയ്ഡ് നടത്തിയത്. ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, അസം, ഹരിയാണ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.
പാക് രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളുടെ സ്ഥാപനങ്ങളിലും താമസസ്ഥലങ്ങളിലുമായിരുന്നു പരിശോധനയെന്നാണ് വിവരം. നടത്തിയ പരിശോധനയില്‍ ഇലക്ട്രോണിക് ഉപകരണങ്ങളും സാമ്പത്തിക രേഖകളും അധികൃതര്‍ പിടിച്ചെടുത്തതായാണ് വിവരം. പാക് ചാരവൃത്തിയെക്കുറിച്ചുള്ള എന്‍ഐഎയുടെ നിലവിലെ അന്വേഷണത്തിന്റെ ഭാഗമാണ് രേഖകള്‍ പിടിച്ചെടുത്തത്.
പാക് ചാരസംഘടനയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരുമായി ബന്ധം സ്ഥാപിക്കുന്നവരെയും ചാരവൃത്തി നടത്തുന്നതിനായി സാമ്പത്തിക ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരേയും കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ് എന്നാണ് എന്‍ഐഎ വ്യക്തമാക്കിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10