Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സഹകരണ മേഖലയെയും സമ്പദ് വ്യവസ്ഥയെയും ശക്തിപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയം: മന്ത്രി എം ലിജു

സഹകരണ മേഖലയെയും സമ്പദ് വ്യവസ്ഥയെയും ശക്തിപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയം: മന്ത്രി എം ലിജു

തിരുവനന്തപുരം: സഹകരണ മേഖലയെയും സമ്പദ് വ്യവസ്ഥയെയും ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി എം ലിജു. സഹകരണ മേഖലയ്ക്ക് ഗുണകരമാകുന്ന തീരുമാനങ്ങള്‍ മാത്രമേ സര്‍ക്കാര്‍  സ്വീകരിക്കുകയുള്ളൂവെന്നും ഏത് തീരുമാനമെടുക്കുമ്പോഴും സമ്പദ് വ്യവസ്ഥയ്ക്കുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. 2025 വര്‍ഷത്തെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട സഹകരണ സംഘങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഏതൊരു രാഷ്ട്രീയ പ്രസ്ഥാനവും സഹകരണ മേഖലയില്‍ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത് കൂടുതല്‍ലാളുകളെ സഹകരണ മേഖലയിലേക്ക് ആകര്‍ഷിക്കും. എന്നാല്‍, സഹകരണ പ്രസ്ഥാനങ്ങള്‍ പിടിച്ചെടുക്കാനുള്ളതാകരുത്. സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താനുള്ള ഏത് നീക്കത്തെയും സ്വാഗതം ചെയ്യുന്നു. അത് സഹകരണ ജനാധിപത്യം ഉറപ്പുവരുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളായിരിക്കണമെന്നും മന്ത്രി പറഞ്ഞു.

2026 ലെ അന്തര്‍ദേശീയ സഹകരണ ദിനാഘോഷം സഹകരണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജൂലൈ നാലിന് സമുചിതമായി നടത്തുകയാണ്.  'Cooperatives for a peaceful world '  എന്നതാണ് ഈ വര്‍ഷത്തെ അന്തര്‍ദേശീയ സഹകരണ ദിനാഘോഷത്തിന്റെ തീം. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലുള്ള ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് സഹകരണ ദിനാഘോഷ പരിപാടികള്‍ നടക്കുക. 

രാവിലെ 9 മണിക്ക് സഹകരണ സംഘം രജിസ്ട്രാര്‍ ശ്രീ. പ്രേം കൃഷ്ണന്‍. എസ് ഐഎഎസ് പതാകയുയര്‍ത്തി ആരംഭിക്കുന്ന പരിപാടിയില്‍ ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ. സിപി ജോണ്‍ അധ്യക്ഷത വഹിക്കും.  ബഹു. സഹകരണ - എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ എം ലിജു ഉദ്ഘാടനം നടത്തുകയും ബഹു.  ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി   ശ്രീ കെ മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും. യോഗത്തില്‍ തിരുവനന്തപുരം ജില്ലയിലെ 14  നിയമസഭാ സാമാജികരും സഹകരണ രംഗത്തെ വിശിഷ്ട വ്യക്തികളും പങ്കെടുക്കും. സമ്മേളനത്തില്‍ വെച്ച് 2025 വര്‍ഷത്തെ വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട മികച്ച സഹകരണ സംഘങ്ങള്‍ക്കുള്ള അവാര്‍ഡ് ദാനവും നിര്‍വഹിക്കും.

Related articles

See all
Popular News

നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ്...

Popular News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം; പോലീസിന് 126 പുതിയ വാഹനങ്ങൾ കൈമാറി ആഭ്യന്തര വകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

കേരളത്തിന്റെ ഭാവിക്കായുള്ള സ്വപ്ന പദ്ധതി; 'മിഷൻ സമുദ്ര' ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി....

Save your stories

Sign in