രണ്ട് വിസിമാര്‍ക്ക് കൂടി കാരണം കാണിക്കല്‍ നോട്ടീസ്; വീണ്ടും ഗവർണറുടെ ഇടപെടല്‍
Jaihind TV News Report
Jaihind TV Web Desk
October 25, 2022
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: രണ്ട് യൂണിവേഴ്സിറ്റികളിലെ വൈസ് ചാന്‍സിലര്‍മാര്‍ക്കു കൂടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥിനും ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി.എം മുബാറക് പാഷയ്ക്കുമാണ് ചാന്‍സിലർ കൂടിയായ ഗവർണർ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
ഇവരുടെ നിയമനത്തിലും യുജിസി ചട്ടം ലംഘിക്കപ്പെട്ടതായി ഗവർണർ ചൂണ്ടിക്കാട്ടുന്നു. നവംബര്‍ നാലിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ നീക്കം. നേരത്തെ മറ്റ് ഒമ്പത് വിസിമാരോട് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ വിശദീകരണം തേടിയിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10