Logo
Tue, Jun 30, 2026 • 02:56 PM
LIVE TV
Watch

No business videos available

No Middle East videos available

ജർമനിയെ വീഴ്ത്തിയ ചരിത്രവിജയം; പാരഗ്വായിൽ ചൊവ്വാഴ്ച ദേശീയ അവധി പ്രഖ്യാപിച്ച് പ്രസിഡന്റ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 30, 2026
1 min read
SHARE:
SAVE: Login to save

ജർമനിയെ വീഴ്ത്തിയ ചരിത്രവിജയം; പാരഗ്വായിൽ ചൊവ്വാഴ്ച ദേശീയ അവധി പ്രഖ്യാപിച്ച് പ്രസിഡന്റ്

ബോസ്റ്റനിൽ നടന്ന ഫിഫ ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ മുൻ ചാമ്പ്യൻമാരായ ജർമനിയെ അട്ടിമറിച്ച് പാരഗ്വായ് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി. റൗണ്ട് ഓഫ് 32-ൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 4-3 നായിരുന്നു ലാറ്റിനമേരിക്കൻ കരുത്തരായ പാരഗ്വായുടെ വിജയം. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതിനെത്തുടർന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ബോസ്റ്റനിൽ അനായാസ വിജയം പ്രതീക്ഷിച്ചിറങ്ങിയ ജർമൻ പടയെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു പാരഗ്വായ് മത്സരത്തിലുടനീളം പുറത്തെടുത്തത്.

ഈ അവിസ്മരണീയ നേട്ടത്തിന്റെ ആവേശത്തിൽ പാരഗ്വായ് പ്രസിഡന്റ് സാന്റിയാഗോ പെന രാജ്യത്ത് ജൂൺ 30 ചൊവ്വാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും സുവർണ്ണ നിമിഷങ്ങളിലൊന്ന് ജനങ്ങൾക്ക് ഒത്തൊരുമിച്ച് ആഘോഷിക്കുന്നതിനാണ് ഇത്തരമൊരു ചരിത്ര തീരുമാനം എടുത്തതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. വരാനിരിക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ ഫ്രാൻസ് – സ്വീഡൻ മത്സരത്തിലെ വിജയികളാകും പാരഗ്വായുടെ അടുത്ത എതിരാളികൾ.

ഷൂട്ടൗട്ടിൽ ജർമനിയുടെ കിക്കുകൾ തടഞ്ഞിട്ട ഗോൾകീപ്പർ ഒർലാൻഡോ ഗില്ലാണ് പാരഗ്വായുടെ ഈ സ്വപ്ന വിജയത്തിലെ നിർണായക പങ്ക് വഹിച്ച താരം. അവിശ്വസനീയമായ പ്രകടനത്തോടെ ഗിൽ മത്സരത്തിലെ ഹീറോയായി മാറി. ജർമനിക്കെതിരായ ചരിത്രവിജയം ആഘോഷിക്കാൻ തലസ്ഥാനമായ അസുൻസിയോണിലെ തെരുവുകളിൽ ആയിരക്കണക്കിന് ആരാധകരാണ് ഒത്തുകൂടിയത്. തെരുവുകളിലുടനീളം കാറുകളുടെ ഹോൺ മുഴക്കിയും ദേശീയ പതാകയേന്തി ആഹ്ലാദപ്രകടനങ്ങൾ നടത്തിയും രാജ്യം ഈ ചരിത്ര നിമിഷം ആഘോഷമാക്കുകയാണ്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10