Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സ്പെയിനിന് തിരിച്ചടി ;സമ്മാനത്തുകയുടെ 30 ശതമാനം വരെ യു.എസ് ഈടാക്കിയേക്കും

സ്പെയിനിന് തിരിച്ചടി ;സമ്മാനത്തുകയുടെ 30 ശതമാനം വരെ യു.എസ് ഈടാക്കിയേക്കും

വാഷിംഗ്ടൺ: 2026 ഫിഫ ലോകകപ്പ് കിരീടം നേടുന്ന സ്പെയിൻ ഫുട്ബോൾ ടീമിന് അമേരിക്കയിൽ വൻ നികുതി ബാധ്യത നേരിടേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ. ചാമ്പ്യന്മാർക്ക് ലഭിക്കുന്ന 50 ദശലക്ഷം ഡോളർ (ഏകദേശം 5 കോടി ഡോളർ) സമ്മാനത്തുകയുടെ 30 ശതമാനം വരെ യു.എസ് ഫെഡറൽ നികുതിയായി നൽകേണ്ടി വരാമെന്നാണ് റിപ്പോർട്ട്.

ഫോക്സ് ന്യൂസ് റിപ്പോർട്ട് പ്രകാരം, ലോകകപ്പിൽ പങ്കെടുക്കുന്ന 48 രാജ്യങ്ങളിൽ 18 രാജ്യങ്ങൾക്ക് മാത്രമാണ് അമേരിക്കയുമായി നികുതി സംബന്ധമായ പ്രത്യേക കരാറുകളുള്ളത്. സ്പെയിൻ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾക്കും കാനഡ, മെക്സിക്കോ, ഓസ്ട്രേലിയ, ഈജിപ്ത്, മൊറോക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾക്കും ഈ കരാറിന്റെ ആനുകൂല്യം ലഭിക്കും.

അതേസമയം, ബ്രസീൽ, അർജന്റീന, ജപ്പാൻ, ദക്ഷിണ കൊറിയ, സെനഗൽ, നൈജീരിയ, ഹെയ്തി, കുറസാവോ തുടങ്ങിയ രാജ്യങ്ങൾക്ക് അമേരിക്കയുമായി ഇത്തരം നികുതി കരാറുകൾ നിലവിലില്ലാത്തതിനാൽ കൂടുതൽ നികുതി നൽകേണ്ട സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇത് പ്രത്യേകിച്ച് ചെറിയ രാജ്യങ്ങളിലെ ഫുട്ബോൾ അസോസിയേഷനുകളെ സാമ്പത്തികമായി കൂടുതൽ ബാധിക്കാനിടയുണ്ട്.

അമേരിക്കൻ മണ്ണിൽ നിന്ന് കായികതാരങ്ങളോ കായിക സംഘടനകളോ നേടുന്ന വരുമാനത്തിന് യു.എസ് ഇന്റേണൽ റെവന്യൂ സർവീസിന് (IRS) നികുതി നൽകണമെന്നാണ് നിലവിലെ നിയമം. സ്പെയിനും അമേരിക്കയും തമ്മിൽ ഇരട്ട നികുതി ഒഴിവാക്കൽ കരാർ (Double Taxation Agreement) നിലവിലുണ്ടെങ്കിലും, ലോകകപ്പ് സമ്മാനത്തുകയ്ക്ക് ഇതിന്റെ പരിധിയിൽ എത്രത്തോളം ഇളവ് ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

മുൻകാലങ്ങളിൽ ലോകകപ്പ് സംഘടിപ്പിച്ച രാജ്യങ്ങൾ ഫിഫയ്ക്കും ടീമുകൾക്കും താരങ്ങൾക്കും നികുതി ഇളവുകൾ നൽകിയിരുന്നു. എന്നാൽ 2026 ലോകകപ്പുമായി ബന്ധപ്പെട്ട് അമേരിക്ക ഇതുവരെ സമാനമായ പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല.

ഫിഫ നൽകുന്ന സമ്മാനത്തുക താരങ്ങൾക്ക് നേരിട്ട് ലഭിക്കുന്നതല്ല. പകരം അതത് രാജ്യങ്ങളുടെ ഫുട്ബോൾ അസോസിയേഷനുകൾക്കാണ് തുക കൈമാറുന്നത്. തുടർന്ന് അസോസിയേഷനുകൾ ഇത് താരങ്ങൾക്കും പരിശീലകർക്കും സപ്പോർട്ടിംഗ് സ്റ്റാഫിനുമായി വിതരണം ചെയ്യുന്നതാണ് പതിവ്.

2026 ലോകകപ്പ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റിന്റെ സാമ്പത്തിക വശങ്ങളും നികുതി നിബന്ധനകളും പങ്കെടുക്കുന്ന ടീമുകൾക്ക് നിർണായക ഘടകമാകുമെന്നാണ് വിലയിരുത്തൽ.


Related articles

See all
Popular News

ബംഗ്ലാദേശിനെ തൂത്തെറിഞ്ഞു; ഷെഫാലിയുടെ സെഞ്ചുറി കരുത്തിൽ ഇന്ത്യ ഏഷ്യൻ ഗെയിംസ് ഫൈനലിൽ

Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Popular News

റൊണാൾഡോയുടെ ‘തന്ത്രം’ പാളി; അബ്ഹയ്ക്ക് ഗോൾ , താരത്തിന് ട്രോൾ മഴ

Popular News

വനിതാ ഏഷ്യാകപ്പ് ടി20: കിരീടപ്പോരിൽ ഇന്ത്യ–ശ്രീലങ്ക; പ്രതികാരത്തിനൊരുങ്ങി ഹർമൻപ്രീതും സംഘവ...