കേസുകള്‍ ബാലിശം ; ശശി തരൂർ ഉൾപ്പെടെ ഉള്ളവർ സുപ്രീംകോടതിയെ സമീപിച്ചു
Jaihind TV News Report
Jaihind TV Web Desk
February 03, 2021
1 min read
•
Updated: June 09, 2026
ന്യൂഡല്‍ഹി : റിപബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിൽ സ്ഥിരീകരിക്കാത്ത വാർത്തകൾ പങ്കുവെച്ചെന്നാരോപിച്ച് റജിസ്റ്റർ ചെയ്ത കേസുകളിൽ ശശി തരൂർ എം പി ഉൾപ്പെടെ ഉള്ളവർ സുപ്രീംകോടതിയെ സമീപിച്ചു. യുപിയിലും മധ്യപ്രദേശിലുമാണ് തരൂരിനും 6 മാധ്യമപ്രവർത്തകർക്കും എതിരെ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രാജ്യദ്രോഹം, ക്രിമിനൽ ഗൂഡാലോചന, ശത്രുത വളർത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസുകൾ ബാലിശമെന്ന് ഹർജിക്കാർ ആരോപിച്ചു. രാജ്ദീപ് സർദേശായി, മൃണാൾ പാണ്ഡ, വിനോദ് കെ . ജോസ്, സഹർ അക, പരേഷ് നാഥ്, അനന്ത് നാഥ് എന്നിവരാണ് കേസുകൾ നേരിടുന്ന മാധ്യമ പ്രവർത്തകർ.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10