കോഴിക്കോട് ലോ കോളേജിൽ അക്രമം; എസ്.എഫ്.ഐ പ്രവർത്തകർ കെ.എസ്.യു പ്രവർത്തകനെ മർദിച്ചു
Jaihind TV News Report
Jaihind TV Web Desk
December 06, 2023
1 min read
•
Updated: June 05, 2026
കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജിൽ എസ്.എഫ്.ഐ അക്രമം. കെ.എസ്.യു പ്രവർത്തകനായ സഞ്ജയ് ജസ്റ്റിനെയാണ് എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചത്. നേരത്തേയുണ്ടായ സംഘർഷത്തിന്‍റെ തുടർച്ചയാണ് മർദനം. യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്കുമുമ്പ് ലോ കോളേജിൽ കെ.എസ്.യു- എസ്.എഫ്.ഐ സംഘർഷമുണ്ടായിരുന്നു.
ഇത്തവണത്തെ യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു വൻ നേട്ടമുണ്ടാക്കിയിരുന്നു. ഇതിൽ പ്രകോപിതരായാണ് എസ്.എഫ്.ഐ പ്രവർത്തകർ സഞ്ജയ് ജസ്റ്റിനെ ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് എസ്.എഫ്.ഐയുടെ വിദ്യാഭ്യാസ ബന്ധ് ആയതിനാൽ ക്യാമ്പസിൽ വിദ്യാർഥികൾ കുറവായിരുന്നു. ഈ സമയം ഇവിടേക്കെത്തിയ കെ.എസ്.യു പ്രവർത്തകനും രണ്ടാം വർഷ വിദ്യാർഥിയുമായ സഞ്ജയ് ജസ്റ്റിനെ ഒരുകൂട്ടം എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. ബഹളം കേട്ട് ഹോസ്റ്റലിൽ നിന്നും കൂടുതൽ വിദ്യാർഥികളെത്തിയതോടെയാണ് വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10