Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കിഫ്ബിയിലെ സമഗ്രമായ ഓഡിറ്റിങ് നിക്ഷേപകർക്ക് തെറ്റായ സന്ദേശങ്ങൾ നൽകുമെന്ന സർക്കാരിന്‍റെ വാദം തള്ളി സിഎജി

കിഫ്ബിയിലെ സമഗ്രമായ ഓഡിറ്റിങ് നിക്ഷേപകർക്ക് തെറ്റായ സന്ദേശങ്ങൾ നൽകുമെന്ന സർക്കാരിന്‍റെ വാദം തള്ളി സിഎജി
കിഫ്ബിയിലെ സമഗ്രമായ ഓഡിറ്റിങ് നിക്ഷേപകർക്ക് തെറ്റായ സന്ദേശങ്ങൾ നൽകുമെന്ന സർക്കാരിന്‍റെ വാദം തള്ളി സിഎജി. ഓഡിറ്റിങ് കമ്പനിയിൽ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും സിഎജി. പൂർണ ഓഡിറ്റിന് തയ്യാറാകാത്ത സർക്കാരിന് സിഎജി യുടെ നിലപാട് തിരിച്ചടിയാവുകയാണ്. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷിയാണ് ഓഡിറ്റ് നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും എന്ന കാര്യം വെളിപ്പെടുത്തിയത്. അഴിമതിയും സ്വജനപക്ഷപാതവും കണ്ടെത്തും എന്ന് ഭയന്നാണ് കിഫ്ബിയിൽ ഓഡിറ്റ് നടത്താൻ സർക്കാർ ഭയക്കുന്നത് എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഓഡിറ്റ് നടത്താത്തതിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. 9.7 ശതമാനം പലിശയ്ക്ക് പണം വാങ്ങി 7 ശതമാനത്തിന് മറിച്ച് നൽകി സർക്കാർ വൻനഷ്ടമുണ്ടാക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചിരുന്നു. കിഫ്ബിയിൽ സർക്കാരിന് മറച്ചുവെയ്ക്കാൻ ഒന്നുമില്ലെങ്കിൽ എന്തുകൊണ്ട് സമ്പൂർണ്ണ ഓഡിറ്റിന് വിസമ്മതിക്കുന്നു എന്നാണ് ബിജെപി നേതൃത്വത്തിന്‍റെ ചോദ്യം. പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക് കിഫ്ബിയെ തകർക്കാനുള്ള നീക്കമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയുടെ പ്രതിരോധം. അപ്പോഴും എന്ത്‌കൊണ്ട് കിഫ്ബിക്ക് ഓഡിറ്റ് വേണ്ടെന്ന് വെച്ചു എന്നതിന് മുഖ്യമന്ത്രി വിശദീകരണം നൽകുന്നില്ല. തന്‍റെ സർക്കാർ അഴിമതി രഹിത സർക്കാർ ആണെന്ന് സർക്കാർ വാദിക്കുമ്പോഴാണ് സർക്കാരിന് തിരിച്ചടിയായി സിഎജി തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. https://youtu.be/DhypR2Zl4YA

Related articles

See all
Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in