എസ്ബിഐ പണിമുടക്ക് മാറ്റി; തീരുമാനം ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയില്
കൊല്‍ക്കത്ത: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാര്‍ മേയ് 25, 26 തീയതികളില്‍ നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് മാറ്റിവെച്ചു. മുംബൈയില്‍ ബാങ്ക് മാനേജ്‌മെന്റും യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനമെന്ന് ഓള്‍ ഇന്ത്യ എസ്.ബി.ഐ. സ്റ്റാഫ് അസോസിയേഷന്‍ ബംഗാള്‍ സര്‍ക്കിള്‍ സെക്രട്ടറി സുധീപ് ദത്ത അറിയിച്ചു.സ്റ്റാഫ് ക്ഷാമം, സ്ഥിരം ജോലികളുടെ ഔട്ട്‌സോഴ്സിങ്, പെന്‍ഷന്‍ സംബന്ധമായ പ്രശ്നങ്ങള്‍, ജീവനക്കാരുടെ വേതന-പദവി സമത്വം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു എസ്ബിഐ സ്റ്റാഫ് ഫെഡറേഷന്‍ സമരാഹ്വാനം നടത്തിയിരുന്നത്.
ബാങ്ക് മാനേജ്മെന്റ് ഏറെ നാളായി ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാത്തതിനെതിരെയായിരുന്നു പ്രതിഷേധം. സര്‍ക്കിള്‍ മാറിയുള്ള ട്രാന്‍സ്ഫര്‍ ഒഴിവാക്കുക, ജീവനക്കാരുടെ കുറവ് നികത്തുക എന്നീ പ്രധാന ആവശ്യങ്ങളായിരുന്നു യൂണിയനുകള്‍ ഉന്നയിച്ചിരുന്നത്. ഈ ആവശ്യങ്ങള്‍ വൈകാതെ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പുനല്‍കിയ പശ്ചാത്തലത്തിലാണ് പണിമുടക്ക് മാറ്റിവെക്കാന്‍ തീരുമാനിച്ചതെന്ന് ജീവനക്കാരുടെ പ്രതിനിധികള്‍ വ്യക്തമാക്കി.
ശനി, ഞായര്‍ ദിവസങ്ങളിലെ വാരന്ത്യ അവധിയും, തിങ്കള്‍, ചൊവ്വാ ദിവസങ്ങളിലെ പണിമുടക്കും, തൊട്ടടുത്ത ബുധനാഴ്ചയിലെ ബക്രീദ് അവധിയും ഒത്തു വന്നതോടെ തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കുമെന്നായിരുന്നു നേരത്തെയുള്ള സൂചനകള്‍. ഇത് പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും വലിയ പ്രതിസന്ധി സൃഷ്ടിക്കുമായിരുന്നു. എന്നാല്‍ ചര്‍ച്ച വിജയിച്ചതോടെ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാണ് കൈവന്നിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.