'Say No to Drugs'- ലഹരി വിരുദ്ധ ക്യാമ്പയിനുമായി കെഎസ്‌യു
Jaihind TV News Report
Jaihind TV Web Desk
August 31, 2022
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: ലഹരി വിരുദ്ധ ക്യാമ്പയിനായ 'Say No to Drugs' മായി കെഎസ്‌യു. കെപിസിസി ഓഫീസിൽ നടന്ന സംസ്ഥാന എക്സിക്യൂട്ടീവിൽ വച്ച് ക്യാമ്പയിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. ക്യാമ്പയ്‌നിന്‍റെ ഉദ്ഘാടനം കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എംപി മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ എംപി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിനിടയിലേയ്ക്ക് പലരൂപത്തിൽ ലഹരിയെന്ന കൊടും വിപത്ത് കടന്നുവരുമ്പോൾ ലഹരി പദാർത്ഥങ്ങൾക്കെതിരെയുള്ള പ്രചരണ- ബോധവൽക്കരണ പരിപാടികൾ ഊർജിതപ്പെടുത്തുക എന്നതാണ് ക്യാമ്പയിനിന്‍റെ ലക്ഷ്യമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത്ത് പറഞ്ഞു. അറിഞ്ഞോ അറിയാതെയോ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കേണ്ടിവന്ന വിദ്യാർത്ഥികളെ അത്തരം നടപടികളിൽ നിന്ന് പിന്തിരിപ്പിക്കാനും ലഹരിയുടെ വക്താക്കളെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താനും വ്യത്യസ്ത പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10