'മുഖ്യമന്ത്രി മലയാളത്തിലെ അധിക്ഷേപ താരാവലിയുടെ ഉപജ്ഞാതാവ്': രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
May 20, 2022
1 min read
•
Updated: June 10, 2026
മലയാളത്തിലെ അധിക്ഷേപ താരാവലിയുടെ ഉപജ്ഞാതാവാണ് മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിഷപ്പിനെ മുതൽ സെൽഫി എടുക്കാൻ വന്ന എസ്എഫ്ഐ പ്രവർത്തകനെയും മാധ്യമങ്ങളെയും വരെ അധിക്ഷേപിക്കുന്ന പിണറായിയെ കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ ചെലവിൽ ആരും വെള്ള പൂശേണ്ട. ജനരോഷത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവാണ് കെപിസിസി പ്രസിഡന്‍റിനെതിരായ കേസെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്:
മലയാള അധിക്ഷേപതാരാവലിയുടെ ഉപജ്ഞാതാവാണ് മുഖ്യമന്ത്രി. ബാക്കി മഷിത്തണ്ടുകളും അദ്ദേഹത്തിന്‍റെ പാർട്ടിയിൽ തന്നെയാണുള്ളത്. ബിഷപ്പിനെ മുതൽ സെൽഫി എടുക്കാൻ വന്ന എസ് എഫ് ഐ പയ്യനെയും, പത്രക്കാരെയും വരെ അടച്ചധിക്ഷേപിക്കുന്ന പിണറായിയെ കെ പി സി സി അധ്യക്ഷന്റെ ചെലവിൽ ആരും വെള്ള പൂശണ്ട. അസഭ്യവും, ഉദാഹരണവും എന്താണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം. മനസ്സിലാകാതിരിക്കാൻ ആരും പ്രകാശം പരത്തുന്നവരല്ല എല്ലാവരും ബഹുമാനിക്കുന്ന പി ടി തോമസിന്‍റെ ദൗർഭാഗ്യകരമായ മരണത്തെ സുവർണാവസരമായി കണ്ടയാളാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി. ഇതിനെതിരെ ശക്തമായ ജനരോഷം ഉണ്ടായി. അതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവാണ് കെ പി സിസി പ്രസിഡന്‍റിന് എതിരായ കേസ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10