കുട്ടികളെ മര്‍ദ്ദിക്കാന്‍ ആഹ്വാനം ചെയ്ത മുഖ്യമന്ത്രി മാപ്പ് പറയണം; നവകേരള സദസ് എന്ന ദുരന്തം അവസാനിക്കുന്നതില്‍ സന്തോഷമെന്ന് രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
December 22, 2023
1 min read
•
Updated: June 05, 2026
തൃശൂര്‍ പൂരം എക്‌സിബിഷന്‍ ഗ്രൗണ്ട്‌നിരക്ക് വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് എന്തിനാണ് പിടിവാശിയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. വിഷയത്തില്‍ ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും എന്താണ് ഇടപെടാത്തതെന്നും ഗ്രൗണ്ട് സൗജന്യമായി നല്‍കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയുടെ വാടക കൂട്ടിയത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍.പ്രതാപന്‍ എം.പിയുടെ നേതൃത്വത്തില്‍ നടത്തിയ രാപകല്‍ സമരം സമാപനത്തിലാണ് ചെന്നിത്തലയുടെ പരാമര്‍ശം. കോര്‍പ്പറേഷന്‍ ഓഫീസിനു മുമ്പിലെ പ്രദര്‍ശന നഗരിയിലാണ് സമരം നടന്നത്. നവകേരള സദസ്സ് എന്ന ദുരന്തം അവസാനിക്കുന്നതില്‍ സന്തോഷമുണ്ട്. കേരളത്തിനൊരു ഗുണവും ഉണ്ടായില്ല. ഇതൊരു രാഷ്ട്രീയ വ്യായാമമാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിക്കാന്‍ മുഖ്യമന്ത്രിയാണ് ആഹ്വാനം ചെയ്തത്. കുട്ടികളെ മര്‍ദ്ദിക്കാന്‍ ആഹ്വാനം ചെയ്ത മുഖ്യമന്ത്രി മാപ്പുപറയണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10