ട്വിറ്ററില്‍ മോദിയെ പിന്തള്ളി രാഹുൽ ഗാന്ധി ; വോട്ടിങ്ങിൽ ഒന്നാമത്
Jaihind TV News Report
Jaihind TV Web Desk
February 19, 2021
1 min read
•
Updated: June 10, 2026
ന്യൂഡൽഹി : ട്വിറ്റർ വോട്ടിങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബഹുദൂരം പിന്തള്ളി രാഹുൽ ഗാന്ധി. നടനും മുൻ വി.ജെയുമായ രൺവീർ ഷോറി നടത്തിയ സർവേയിലാണ് രാഹുൽ ഗാന്ധി മുന്നിലെത്തിയത്. രാഹുൽ ഗാന്ധി നരേന്ദ്ര മോദി എന്നിവരിൽ ഒരാളെ തെരഞ്ഞെടുക്കാനാവശ്യപ്പെട്ടാൽ നിങ്ങൾ ആരെ തെരഞ്ഞെടുക്കും എന്ന കുറിപ്പോടെയാണ് സർവേ നടത്തിയത്.
345,207 പേർ സർവേയിൽ പങ്കെടുത്തു. ഇവരില്‍ 58.8 ശതമാനംപേരും രാഹുൽ ഗാന്ധിയെയാണ് പിന്തുണച്ചത്. 41.2 ശതമാനം പേർ മാത്രമാണ് മോദിക്ക് അനുകൂലമായി വിധിയെഴുതിയത്. ആയിരക്കണക്കിന് റീ ട്വീറ്റുകളും ലൈക്കും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ട്വിറ്ററിൽ ബി.ജെ.പി അനുകൂല നിലപാടുകൾ പലപ്പോഴും പ്രഖ്യാപിച്ചിട്ടുള്ള ആളാണ് സർവേ നടത്തിയ രൺവീർ ഷോറി എന്നതാണ് ശ്രദ്ധേയം.
രാഹുൽ ഗാന്ധിയുടെ പുതുച്ചേരി സന്ദർശനത്തിന് പിന്നാലെ 'ഇന്ത്യ വാണ്ട്സ് രാുഹുൽ ഗാന്ധി' എന്ന ഹാഷ്ടാഗും ട്രെൻഡിങായിരുന്നു. പുതുച്ചേരിയിൽ ഭാരതി ദാസൻ സർക്കാർ വനിത കോളജിൽ വിദ്യാർഥിനികളുമായി സംവദിച്ച രാഹുലിന്‍റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10