'ആഡംബരവിമാനം വാങ്ങിയ 8400 കോടി ഉണ്ടായിരുന്നെങ്കിൽ സൈനികർക്കായി എന്തെല്ലാം ചെയ്യാമായിരുന്നു' ; മോദിക്കെതിരെ രാഹുൽ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
October 08, 2020
1 min read
•
Updated: June 09, 2026
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഡംബരവിമാനം വാങ്ങിയ 8400 കോടി രൂപയുണ്ടായിരുന്നെങ്കിൽ സൈനികർക്കായി എന്തെല്ലാം ചെയ്യാമായിരുന്നു എന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി എപ്പോഴും ചിന്തിക്കുന്നത് സ്വന്തം പ്രതിഛായയെക്കുറിച്ച് മാത്രമാണെന്നും സൈനികരെ കുറിച്ചല്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
[embed]https://www.twitter.com/RahulGandhi/status/1314151297851957248[/embed]
പ്രധാനമന്ത്രി സ്വന്തം ആവശ്യത്തിന് 8400 കോടി രൂപയുടെ വിമാനം വാങ്ങി. ഈ പണംകൊണ്ട് സിയാച്ചിൻ- ലഡാക്ക് അതിർത്തി കാക്കുന്ന നമ്മുടെ സൈനികർക്ക് വേണ്ടി എന്തൊക്കെ വാങ്ങാൻ കഴിയുമായിരുന്നു: കമ്പിളി വസ്ത്രങ്ങൾ: 30,00,000, ജാക്കറ്റുകളും കയ്യുറകളും: 60,00,000, ഷൂസുകൾ: 67,20,000 ഓക്സിജൻ സിലിണ്ടറുകൾ: 16,80,000. പ്രധാനമന്ത്രി എപ്പോഴും ചിന്തിക്കുന്നത് സ്വന്തം പ്രതിഛായയെക്കുറിച്ച് മാത്രമാണ്; നമ്മുടെ സൈനികരെ കുറിച്ചല്ല.’ രാഹുൽ ട്വിറ്ററിൽ കുറിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10