രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ ; വയനാട്ടിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും ; 23 ന് ഐശ്വര്യ കേരള യാത്രയില്‍
Jaihind TV News Report
Jaihind TV Web Desk
February 21, 2021
1 min read
•
Updated: June 05, 2026
വയനാട് : വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തും. ഇന്ന് വൈകുന്നേരം 6 മണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധിയെ യു.ഡി.എഫ് നേതാക്കൾ ചേർന്ന് സ്വീകരിക്കും. വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി രാഹുൽ ഗാന്ധി ഇന്ന് വൈകുന്നേരം 6 മണിയോടെ കരിപ്പൂരിൽ എത്തും. തുടർന്ന് രാഹുൽ ഗാന്ധി റോഡ് മാർഗം വയനാട്ടിലേക്ക് തിരിക്കും.
22 ന് വയനാട്ടിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി ഉച്ചയ്ക്ക് 12.30 ഓടെ ട്രാക്ടർ റാലിക്ക് നേതൃത്വം നൽകും. തൃക്കൈപ്പറ്റ മുതൽ മുട്ടിൽ ബസ് സ്റ്റോപ്പ് വരെ 6 കിലോ മീറ്റർ ആണ് റാലി ക്രമീകരിച്ചിരിക്കുന്നത്. ശേഷം കർഷക സംഗമത്തെ അദ്ദേഹം അഭിസംബോധന ചെയ്ത് 2 മണിയോടെ വയനാട് ജില്ലയിലെ സന്ദർശനം പൂർത്തിയാക്കി മലപ്പുറം ജില്ലയിലേക്ക് തിരിക്കും. 4.30 ന് വാണിയമ്പലം റെയിൽവേ പ്ലാറ്റ്ഫോം ഉദ്ഘാടനം, 5.30 ന് ചെറുകോട് വനിതാ സഹകരണ സംഘം രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം, 7 മണിക്ക് നിലമ്പൂരിൽ ആദിവാസി സംഗമം ഉദ്ഘാടനം തുടങ്ങിയ പരിപാടികളോടെ അന്നേ ദിവസത്തെ സന്ദർശനം പൂർത്തിയാക്കും.
23 ന് രാവിലെ 10.30 ന് എടവണ്ണ ഓർഫനേജ് പോളി ടെക്നിക് സ്കൂൾ ഉദ്ഘാടനം രാഹുൽ ഗാന്ധി നിർവഹിക്കും. 11.30 സീതിഹാജി മെമ്മോറിയൽ ക്യാൻസർ സെന്‍റർ സന്ദർശിക്കുന്ന രാഹുൽ ഗാന്ധി 12.30 ന് കുഴിമണ്ണ ഹൈടെക് സ്കൂൾ ഉദ്ഘാടനം നിർവഹിക്കുന്നതോടെ വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ അദ്ദേഹത്തിന്‍റെ പരിപാടികൾ പൂർത്തിയാക്കും. തുടർന്ന് 1.40 ന് പ്രത്യേക വിമാനത്തിൽ കരിപ്പൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തി യു.ഡി.എഫിന്‍റെ ഐശ്വര്യ കേരള യാത്രയുടെ സമാപന മഹാ സമ്മേളത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10