'പൊതുജനങ്ങളെ എരിയുന്ന വയറുമായി ഉറങ്ങാന്‍ തള്ളിവിടുന്നവർക്കെതിരെ രാജ്യം ഒന്നിക്കും' ; പാചകവാതക വില വർധനയ്ക്കെതിരെ രാഹുല്‍ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
September 01, 2021
1 min read
•
Updated: June 09, 2026
ന്യൂഡല്‍ഹി : നിരന്തരമായ പാചകവാതക വില വർധനവിനെതിരെ രാഹുല്‍ ഗാന്ധി. 2021 ജനുവരി മുതല്‍ സെപ്റ്റംബർ വരെ രാജ്യത്തെ പ്രധാന നഗരങ്ങളിലെ പാചക വാതക വില വർധനയുടെ പട്ടിക ഉയർത്തിക്കാട്ടിയാണ് രാഹുല്‍ കേന്ദ്രത്തിനെതിരെ വിമർശനമുന്നയിച്ചത്.
" പൊതുജനങ്ങളെ വിശക്കുന്ന വയറോടെ ഉറങ്ങാന്‍ നിർബന്ധിതരാക്കിയ സുഹൃത്ത് (നരേന്ദ്ര മോദി ) നല്ല തണലില്‍ വിശ്രമിക്കുന്നു. പക്ഷേ രാജ്യം ഈ അനീതിക്കെതിരെ ഒന്നിക്കുകയാണ് " രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളില്‍ കഴിഞ്ഞ ഒന്‍പത് മാസം ഉണ്ടായ വർധനയുടെ പട്ടികയും അദ്ദേഹം പങ്കുവച്ചു. പട്ടിക പ്രകാരം 2021 ജനുവരി മുതല്‍ സെപ്റ്റംബർ വരെ 200 രൂപയോളമാണ് പാചക വാതക സിലിണ്ടറിന് വർധിച്ചത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10