Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അവര്‍ക്ക് പാര്‍ട്ടി കേഡറുണ്ടാകും; പക്ഷേ, ഇന്ത്യയുടെ ഹൃദയം കോണ്‍ഗ്രസിനൊപ്പമാണ്: പ്രവര്‍ത്തകര്‍ക്ക് ആവേശമായി രാഹുല്‍ഗാന്ധി

അവര്‍ക്ക് പാര്‍ട്ടി കേഡറുണ്ടാകും; പക്ഷേ, ഇന്ത്യയുടെ ഹൃദയം കോണ്‍ഗ്രസിനൊപ്പമാണ്: പ്രവര്‍ത്തകര്‍ക്ക് ആവേശമായി രാഹുല്‍ഗാന്ധി
കൊച്ചി: മറൈന്‍ ഡ്രൈവില്‍ തിങ്ങിനിറഞ്ഞ ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവശേമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ പ്രസംഗത്തില്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് രാഹുല്‍ഗാന്ധി നടത്തിയത്. പ്രസംഗം തുടങ്ങിയ വേളയില്‍ മറൈന്‍ ഡ്രൈവ് ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് ബൂത്തിലെ പ്രസിഡന്റ് റോസി സ്റ്റാന്‍ലിയെ വിളിച്ചുവരുത്തി ആദരിച്ചാണ് രാഹുല്‍ഗാന്ധി തുടങ്ങിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ നട്ടെല്ലെന്ന് അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. എന്റെ ബൂത്ത്, എന്റെ അഭിമാനം, എന്റെ പാര്‍ട്ടിയെന്നതായിരിക്കണം ഏതൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഉണ്ടായിരിക്കേണ്ടത്. കോണ്‍ഗ്രസിനുവേണ്ടിയാണ് എല്ലാവരും പോരാടേണ്ടത് – രാഹുല്‍ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാ ബദ്ധമാണ്. 2019 തെരഞ്ഞെടുപ്പ് വിജയിച്ച് കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ വനിതാ സംവരണബില്‍ പാസാക്കും. വനിതകള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ് വിജയിച്ച മൂന്ന് സംസ്ഥാനങ്ങളിലും കര്‍ഷക വായ്പകള്‍ എഴുതിത്തള്ളിയിരുന്നു. കര്‍ഷകരോട് പ്രധാനമന്ത്രി ചെയ്ത കൊടുക്രൂരതകള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടി മറുപടി നല്‍കും. ചെയ്ത കുറ്റങ്ങള്‍ക്ക് കോണ്‍ഗ്രസ് മറുപടി നല്‍കും. വിദ്യാഭ്യാസ ആരോഗ്യരംഗത്ത് കൂടുതല്‍ മാറ്റങ്ങളുണ്ടേകണം. രാജ്യത്തെ രണ്ടായി വിഭജിക്കണമെന്നാണ് നരേന്ദ്രമോദി ആഗ്രഹിക്കുന്നത്. ധനികരുടെ ഒരു ഇന്ത്യയും പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും മറ്റൊരു ഇന്ത്യ. അതിന് കോണ്‍ഗ്രസ് അനുവദിക്കില്ല. ഇന്ത്യയെ ഒറ്റക്കെട്ടായി നമ്മള്‍ മുന്നോട്ടുകൊണ്ടുപോകും. മൂന്നരലക്ഷം കോടി രൂപ തന്റെ സുഹൃത്തുക്കളായ വ്യവസായികള്‍ക്കുവേണ്ടി ചെലവിട്ടു. എന്നാല്‍ ഒരുരൂപ പോലും കര്‍ഷകര്‍ക്കുവേണ്ടി ചെലവിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പുപദ്ധതിയെയും ഭക്ഷ്യസുരക്ഷാപദ്ധതിയിലും വെള്ളംചേര്‍ത്തു. ഭൂമി ഏറ്റെടുക്കല്‍ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു. കര്‍ഷകര്‍ക്ക് ദുരന്തമായി ഭവിച്ചു. രാജ്യത്തിന്റെ ദീര്‍ഘകാല പുരോഗതിയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. വിഷപ്പിന്റെയും ദാരിദ്ര്യത്തിന്റെയും മതിലുകള്‍ ഹരിതവിപ്ലവത്തിലൂടെ തകര്‍ത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രണ്ടാം ഹരിത വിപ്ലവത്തിനാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഒരു ദശാബ്ദക്കാലത്തിനകം ഇന്ത്യ ഭക്ഷ്യമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കും. ധവള വിപ്ലവം ആവര്‍ത്തിക്കും… ലോകത്തിലെ ഏറ്റവും വലിയ പാലുല്‍പാദനരാജ്യമായി ഇന്ത്യ മാറും. നരേന്ദ്രമോദി ഇന്ത്യയുടെ അഞ്ചുവര്‍ഷങ്ങള്‍ നഷ്ടപ്പെടുത്തി. ഒരുകള്ളത്തിന് പുറകെ ഒരോ കള്ളങ്ങള്‍ മോദി ആവര്‍ത്തിച്ചു. എല്ലാവര്‍ക്കും രണ്ടുകോടി തൊഴില്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തു. എന്നിട്ട് ഒന്നും നല്‍കിയില്ല. കഴിഞ്ഞ അഞ്ചുവര്‍ഷം മോദി 50 വ്യവസായികളായ സുഹൃത്തുകള്‍ക്ക് മാക്‌സിമം വരുമാനം ഉറപ്പുവരുത്തിയപ്പോള്‍ കോണ്‍ഗ്രസ് രാജ്യത്തെ പാവങ്ങള്‍ക്ക് മിനിമം വേതനം ഉറപ്പുനല്‍കുന്നു. അനില്‍ അമ്പാനിക്കുവേണ്ടി 13000 കോടി രൂപയുടെ മാക്‌സിമം പണം മോദി നല്‍കി. യുവാക്കളുടെ തൊഴില്‍ അവസരങ്ങള്‍ തട്ടിയെറിഞ്ഞാണ് അനില്‍ അംബാനിക്ക് റഫേല്‍ കരാര്‍ നല്‍കിയത്. അഞ്ചുവര്‍ഷങ്ങളായി ഇന്ത്യയിലെ ജനങ്ങള്‍ തമാശ കാണുകയാണ്. എന്നുവെച്ചാല്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസുരക്ഷാ പദ്ധതികള്‍ എന്നിവ ഉറപ്പുവരുത്തിയതുപോലെ. 2019 കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തും. ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്‍കാന്‍ പോകുകയാണ്. മോദി വിചാരിക്കുന്നതുപോലെ ഇന്ത്യയെ രണ്ടാക്കുകയല്ല. 15 പേര്‍ക്കുവേണ്ടി മാത്രമുള്ള ഇന്ത്യയല്ല. ജനങ്ങള്‍ക്കുവേണ്ടിയുള്ള ഇന്ത്യയാണ്. ഇന്ത്യ ഒന്നായി നിര്‍ത്തുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി ഓരോ ഭരണഘടനാ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. കോടതിയിലെ നാല് ജഡ്ജിമാര്‍ കോടതിക്കുപുറത്തുവന്ന് ചീഫ് ജസ്റ്റിസിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല വാര്‍ത്താസമ്മേളനം നടത്തി. ഇതൊക്കെ എന്ത് സന്ദേശമാണ് നല്‍കുന്നത്. അമിത് ഷായും നരേന്ദ്രമോദിയും സുപ്രീംകോടതിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. എന്തുകൊണ്ട് സി.ബി.ഐ മേധാവിയെ രാത്രി ഒന്നരമണിക്ക് പുറത്താക്കി. സുപ്രീംകോടതി തിരികെ പ്രവേശിപ്പിച്ചിട്ടും മണിക്കൂറുകള്‍ക്കകം വീണ്ടും സി.ബി.ഐ മേധാവിയെ പുറത്താക്കി. ഇത് എന്തിനായിരുന്നു. സി.ബി.ഐ മേധാവിയെ മാറ്റിയതിലൂടെ തന്നെ തന്നെ സംരക്ഷിക്കുകയാണ്. ഒരു കേസില്‍ പെടാതിരിക്കാനുള്ള ആത്മരക്ഷാര്‍ത്ഥമുള്ള നടപടിമാത്രമാണ് ഇതൊക്കെ. മുന്‍ പ്രതിരോധ മന്ത്രി പരിക്കര്‍ വ്യക്തമായി പറഞ്ഞു. അനില്‍ അംബാനിയെ സഹായിക്കാന്‍ വേണ്ടിമാത്രമാണ് റഫേല്‍ ഇടാപാടില്‍ തനിക്കൊന്നും ചെയ്യാനില്ലെന്ന്. പ്രതിരോധ സംവിധാനങ്ങളൊന്നും മേക്ക് ഇന്‍ ഇന്ത്യ വഴി നിര്‍മ്മിക്കപ്പെട്ടില്ല. കേന്ദ്രസര്‍ക്കാര്‍ നോട്ടുപിന്‍വലിക്കല്‍ നടപടികളിലൂടെ ചെറുകിട ഇടത്തരം വ്യാപരങ്ങളെല്ലാം പൂര്‍ണ്ണമായും തകര്‍ന്നു. ഇന്ത്യ ചൈനയെക്കാള്‍ മുകളില്‍ പോകുമെന്ന് പറയുക മാത്രമാണ് കേന്ദ്രസര്‍ക്കാര്‍. മോദി സെല്‍ഫിയെടുത്ത് ഓരോന്ന് പറയുകയല്ലാതെ ഒന്നും പ്രവര്‍ത്തിക്കുന്നില്ല. കോണ്‍ഗ്രസാണ് സ്വയം നിര്‍മ്മാണ പ്രവര്‍ത്തനത്തിന് സഹായം കുറിച്ചത്. ചരക്കുസേവന നികുതി തുടക്കത്തില്‍ തന്നെ പരാജയമായിരുന്നു. എന്തുതരം ജി.എസ്.ടിയാണ് കേന്ദ്രം നടപ്പാക്കുന്നത്? കേരളത്തിലെ പ്രളയത്തില്‍ നിന്ന് കരകയറ്റാന്‍ കേന്ദ്രം എന്തുചെയ്തു. കേരളത്തിലെ ചെറുകിട ഇടത്തരം വ്യാപാരങ്ങളെ തകര്‍ക്കുകയായിരുന്നു ജി.എസ്.ടി വഴി ചെയ്തത്. 2019 ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജി.എസ്.ടി പദ്ധതിയെ മാറ്റിയെഴുതും. മനുഷ്യ നിര്‍മ്മിത ദുരന്തമാണ് കേരളത്തിലുണ്ടായത്. പ്രളയത്തെ നേരിടാന്‍ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നത് ലോകം കണ്ടതാണ്. കേരളത്തില്‍ നിന്നുമാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരുമിച്ചു നിന്നു. കേരള സര്‍ക്കാര്‍ കേരളത്തെ പുനര്‍നിര്‍മ്മിക്കുമെന്ന് നാം കരുതി. കേരളത്തിലെ ജനങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കുമെന്ന് കരുതി. ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആത്മവിശ്വാസം നല്‍കുമെന്ന് പ്രതീക്ഷിച്ചു. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിച്ചു പക്ഷേ അതുണ്ടായില്ല. കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കേരള പുനര്‍നിര്‍മ്മാണത്തിനുള്ള ആശയം നല്‍കാനോ പിന്തുണ നല്‍കാനോ തയ്യാറായില്ല. ബി.ജെ.പിയും സി.പി.എമ്മും കേരളത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. കര്‍ഷക സംരക്ഷണത്തിനും ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുക എന്നത് അവരുടെ അജണ്ടയിലില്ല. സി.പി.എമ്മിനോട് ഒരു ചോദ്യം. നിങ്ങള്‍ കേരളത്തിലെ യുവാക്കള്‍ക്കുവേണ്ടി എന്തുചെയ്തു? കര്‍ഷകര്‍ക്കുവേണ്ടി എന്ത് ചെയ്തു? ഡല്‍ഹിയില്‍ നരേന്ദ്രമോദിയോട് ചോദിക്കുന്നതുപോലെ കേരളത്തിലെ മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളതും ഇതൊക്കെയാണ് എവിടെയാണ് ജോലിയുള്ളത്. എവിടെയാണ് ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ളത്? -രാഹുല്‍ ഗാന്ധി ചോദിച്ചു.

Related articles

See all
Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Popular News

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ മഴ തുടരും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Save your stories

Sign in