കോഴിക്കോട് പേരാമ്പ്രയില്‍ ഗര്‍ഭിണി കാര്‍ കത്തി മരിച്ച സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭര്‍ത്താവ് രജിന്‍ ലാലും മരിച്ചു. ഗുരുതരമായി പരുക്കേറ്റ രജിന്‍ലാല്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇരുവരുടേയും മരണത്തില്‍ ദുരൂഹത തുടരുകയാണ്.
കാറിനകത്ത് വച്ച് അപകടം നടന്ന് ഒമ്പതാം ദിവസമാണ് രജിന്‍ലാല്‍ വിടവാങ്ങുന്നത്. കഴിഞ്ഞ പതിനഞ്ചാം തീയ്യതി രാത്രി 9.30 തോടെയാണ് ചെറുവണ്ണൂര്‍ കക്കറമുക്കില്‍ വെച്ച് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചത്. കാറിന്റെ പിറകിലുണ്ടായിരുന്ന രജിന്‍ലാലിന്റെ ഭാര്യ സോന സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ആറുമാസം ഗര്‍ഭിണിയായിരുന്നു സോന. അറുപത് ശതമാനം പൊള്ളലേറ്റ രജിന്‍ലാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം.
ഷോട്ട് സര്‍ക്യൂട്ട് അല്ല അപകടകാരണമെന്ന് പോലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം കാറിനകത്ത് വച്ച് സോന ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സംഭവദിവസം സോന പേരാമ്പ്രയിലെ പെട്രോള്‍ പമ്പില്‍ നിന്നും കന്നാസില്‍ പെട്രോള്‍ വാങ്ങിപ്പോകുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഭര്‍ത്താവ് രജിന്‍ ലാലിന്റെ സമീപനത്തില്‍ വലിയ വിഷമത്തിലും സംഘര്‍ഷത്തിലുമായിരുന്നു സോന.
മരിക്കുന്ന ദിവസവും താന്‍ നേരിടുന്ന പ്രയാസങ്ങള്‍ ബന്ധുവിനോട് പറഞ്ഞിരുന്നു. സംഭവദിവസം ആശുപത്രിയില്‍ നിന്നും ഭര്‍ത്താവ് രജിന്‍ ലാലിനൊപ്പം വീട്ടിലേക്ക് പോകുന്ന വഴിയില്‍ കയ്യില്‍ കരുതിയ പെട്രോളിന് കറിനുള്ളില്‍ വെച്ച് സോന തന്നെ തീയിട്ടു എന്ന നിഗമനത്തിലാണ് പൊലീസ്. കാറിനകത്ത് നിന്നും പെട്രോളിന്റെ മണം വന്നെന്നും, എന്താണെന്ന് സോനയോട് ചോദിച്ചപ്പോഴേക്കും തീപടര്‍ന്നെന്നും രജിന്‍ ലാല്‍ പൊലീസിന് മൊഴി നല്‍കിയുന്നു. പെട്രോള്‍ കൊണ്ടുവന്നെന്ന് കരുതുന്ന കന്നാസിന്റെ അടപ്പും കാറിനകത്ത് നിന്നും കണ്ടെത്തിയിരുന്നു. രജിന്‍ലാലിന്റെ മൊഴിച്ചു ഫോറന്‍സിക് പരിശോധന ഫലവും വന്നിട്ട് അന്വേഷണവും അന്തിമമാക്കാനിരിക്കയാണ് രജിന്‍ലാലിന്റെ മരണം.
പേരാമ്പ്രയില്‍ ഗര്‍ഭിണി കാര്‍ കത്തി മരിച്ച സംഭവം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭര്‍ത്താവ് രജിന്‍ ലാലും മരിച്ചു