Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വി. കുഞ്ഞികൃഷ്ണനെ നിസ്സാരക്കാരനായി കണ്ട നേതൃത്വത്തിന് തെറ്റി; പയ്യന്നൂര്‍ സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി; ഏരിയാ കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യം

വി. കുഞ്ഞികൃഷ്ണനെ നിസ്സാരക്കാരനായി കണ്ട നേതൃത്വത്തിന് തെറ്റി; പയ്യന്നൂര്‍ സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി; ഏരിയാ കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യം

തിരഞ്ഞെടുപ്പില്‍ നേരിട്ട ദയനീയ പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി യോഗത്തില്‍ രൂക്ഷമായ വാക്കേറ്റവും നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവും. പാര്‍ട്ടി വിട്ട് യു.ഡി. എഫ്. സ്വതന്ത്രനായി മത്സരിച്ച വി.കുഞ്ഞികൃഷ്ണന് നേതാക്കള്‍ തന്നെ വോട്ട് ചോര്‍ത്തി നല്‍കിയെന്ന് അംഗങ്ങള്‍ ആരോപിച്ചു. പാര്‍ട്ടി ഫണ്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണം കൈകാര്യം ചെയ്തതില്‍ നേതൃത്വത്തിന്റെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായി. രക്തസാക്ഷി ഫണ്ട് കട്ടുവെന്നു വന്നാല്‍ ആരെങ്കിലും വോട്ട് ചെയ്യുമോയെന്ന ചോദ്യമുയര്‍ന്നു. പിണറായി വിജയന്റെയും എംവി ഗോവിന്ദന്റെയും ശൈലിക്കേതിരെയും വിമര്‍ശനം. തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയെന്നും വിമര്‍ശനം.

പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി യോഗത്തിലാണ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.സി.പി.എമ്മി നെ എന്നും ജയിപ്പിച്ച ചരിത്രമുള്ള പയ്യന്നൂരില്‍, ഇപ്പോഴുണ്ടായ ദയനീയ തോല്‍വിയു അടിസ്ഥാനത്തില്‍ ഏരിയാകമ്മിറ്റി പിരിച്ചുവിടണം. ലോ ക്കല്‍ സെക്രട്ടറിയുടെ നേ തൃത്വത്തില്‍ വോട്ട് ചോര്‍ത്തി നല്‍കിയതിന് തെളിവുണ്ടെന്ന് അംഗം ആരോപിച്ചതോടെ യോഗത്തില്‍  കടുത്ത വാക്കേറ്റമുണ്ടായി. നേതാക്കള്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും കുഞ്ഞികൃഷ്ണനെ സഹായിച്ചു. അതിനായി രാത്രി കാലങ്ങളില്‍ രഹസ്യ പ്രചാരണം നടത്തി. കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കുന്നതിന് പകരം അപമാനിക്കുകയും വിലകുറച്ച് കാണുകയും ചെയ്തു. രക്തസാക്ഷിഫണ്ടുമായി ബന്ധപ്പെട്ട കണക്ക് പുറത്ത് വരില്ലെന്ന് ജില്ലാ നേതാക്കള്‍ തന്നെ പറഞ്ഞു ഇതോടെ പാര്‍ട്ടി സ്ഥാനാര്‍ഥി തോറ്റുകാണാന്‍ പ്രവര്‍ത്തകരും അനുഭാവികളും ആഗ്രഹിച്ചു. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ പാര്‍ട്ടി തകരും. പാര്‍ട്ടി തോല്‍ക്കാനുണ്ടായ കാരണവും നേതാക്കളുടെ പങ്കും അന്വേഷിക്കാന്‍ കമ്മിഷനെ വെക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. 

രക്തസാക്ഷി ഫണ്ട് കട്ടുവെന്നു വന്നാല്‍ ആരെങ്കിലും വോട്ട് ചെയ്യുമോയെന്ന ചോദ്യമുയര്‍ന്നു. കുഞ്ഞിക്കൃഷ്ണന്‍ പറയുന്നതാണ് ശരിയെന്ന് ജനങ്ങള്‍ ഉറപ്പിച്ചു. അദ്ദേഹത്തെ നിസ്സാരനായി കണ്ട നേതൃത്വത്തിനു തെറ്റി. കുഞ്ഞിക്കൃഷ്ണന്‍ നിസ്സാരനായിരിക്കാം, പക്ഷേ, ഉയത്തിയ വാദങ്ങള്‍ പാര്‍ട്ടി അംഗ ങ്ങളെയടക്കം സ്വാധീനിച്ചു. ഇതെല്ലാം പരമ്പരാഗത വോട്ടുകള്‍ പോലും നഷ്ടപ്പെടുത്തി. എന്തുവന്നാലും ജയിക്കുമെന്ന നേതൃത്വത്തിന്റെ അഹങ്കാരത്തിന്  കിട്ടിയ തിരിച്ചടിയാണ് പരിഹാസ്യമായ തോല്‍വി. പയ്യന്നൂരിലെ തോല്‍വി പാര്‍ട്ടി ക്കാകെ വലിയ നാണക്കേടുണ്ടാക്കി. തോല്‍വിയോടെ, പാര്‍ട്ടിയുടെ പാരമ്പര്യത്തില്‍ അഭിമാനിച്ചി രുന്നവര്‍ക്ക് തലയുയര്‍ത്തി നട ക്കാന്‍ പറ്റാതായി. തളിപ്പുറമ്പിലെ യും പയ്യന്നൂരിലെയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു. പി കെ ശ്യാമളയെയും ടി.ഐ.മധുസൂദന നെയും സ്ഥാനാര്‍ഥിയാക്കിയത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കി. പാര്‍ ട്ടി ചിഹ്നമാണെങ്കില്‍ അണി കള്‍ വോട്ട് ചെയ്യുമെന്ന ധാരണ തിരുത്തണം. സ്ഥാനാര്‍ഥി ആരെന്നതും പരമപ്രധാനമാണ്. എം.വി.ഗോവിന്ദനും പിണറായി വിജയനും എതിരെയും വിമര്‍ശനമുയര്‍ന്നു. പിണറായി ജനങ്ങളില്‍ നിന്ന് ഏറെ അകന്നു. അധിക സുരക്ഷയും ശൈലിയുമെല്ലാം ജനങ്ങളെ അകറ്റുന്നതരത്തിലായി. സംസ്ഥാന സമിതി അംഗം എ. പ്രദീപ് കുമാര്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്‍ എം എല്‍എ എന്നിവര്‍ പങ്കെടുത്തു.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Save your stories

Sign in