കുതിപ്പ് തുടര്‍ന്ന് നീരജ് ചോപ്ര; ഡയമണ്ട് ലീഗില്‍ രണ്ടാം സ്ഥാനം
Jaihind TV News Report
Jaihind TV Web Desk
September 15, 2024
1 min read
•
Updated: June 04, 2026
ബ്രസല്‍സ്: കരിയറിലെ മികച്ച ഫോം നിലനില്‍ത്തി ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. ഡയമണ്ട് ലീഗ് ഫൈനലില്‍ നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം ലഭിച്ചു. 87.86 മീറ്റര്‍ എറിഞ്ഞാണ് താരം രണ്ടാമതെത്തിയത്. നേരിയ വ്യത്യാസത്തിലാണ് നീരജിന് ഡയമണ്ട് ട്രോഫി നഷ്ടമായത്.
87.87 മീറ്റര്‍ എറിഞ്ഞ ഗ്രനഡയുടെ അന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ഒന്നാമനായി. ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ 85.97മീറ്റര്‍ കണ്ടെത്തി മൂന്നാം സ്ഥാനം സ്വന്തമാക്കി. 86.82 മീറ്റര്‍ ദൂരമെറിഞ്ഞായിരുന്നു നീരജിന്റെ തുടക്കം. തുടര്‍ന്ന് 83.49, 87.86, 82.04, 83.30, 86.46 എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പ്രകടനം. മൂന്നാം ശ്രമത്തില്‍ മികച്ച ദൂരം കണ്ടെത്തി.
രണ്ടാംതവണയാണ് നീരജ് രണ്ടാംസ്ഥാനം നേടുന്നത്. ദോഹ, ലൂസെയ്ന്‍ ലീഗുകളില്‍ രണ്ടാംസ്ഥാനം നേടി നാലാംസ്ഥാനക്കാരാനായാണ് നീരജ് ഫൈനലിലേക്ക് യോഗ്യതനേടിയത്. 2022-ല്‍ നീരജ് ഒന്നാംസ്ഥാനം നേടിയിരുന്നു. 2023-ല്‍ രണ്ടാമനായി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10