കനത്ത മഴയില്‍ ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാർ ഡാം തുറക്കാൻ തീരുമാനം, ജാഗ്രത നിർദേശം
Jaihind TV News Report
Jaihind TV Web Desk
December 18, 2023
1 min read
•
Updated: June 06, 2026
ഇടുക്കി: മുല്ലപ്പെരിയാർ ഡാം തുറക്കാൻ തീരുമാനം. ഇടുക്കി ജില്ലയിലും ജില്ലയോട് ചേർന്നുള്ള തമിഴ്നാട്ടിലെ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. അതിശക്ത മഴയിൽ ജലനിരപ്പ് കുതിച്ചുയർന്നതോടെയാണ് മുല്ലപ്പെരിയാർ തുറക്കാൻ തീരുമാനിച്ചത്. നാളെ രാവിലെ 10 മണിക്ക് ഷട്ടർ തുറക്കുമെന്നാണ് അറിയിപ്പ്. സെക്കന്‍റില്‍ 10000 ഘനയടി വെള്ളം വരെ തുറന്നു വിടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ തീരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ തന്നെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.50 അടിയായി ഉയർന്നിരുന്നു. 142 അടിയാണ് പരമാവധി സംഭരണ ശേഷി. വൈകിട്ട് 4 മണിയോടെ മുല്ലപ്പെരിയാർ ജലനിരപ്പ് 138 അടിയായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഡാം തുറക്കാനുള്ള രണ്ടാമത്തെ മുന്നറിയിപ്പും തമിഴ്നാട് നൽകി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10