Logo
Thu, Jun 25, 2026 • 07:43 AM
LIVE TV
Watch

No business videos available

No Middle East videos available

RSS AGAINST CHRISTIAN MISSIONARIES| 'മിഷണറിമാര്‍ രാജ്യവിരുദ്ധരായി മാറുന്നു'; ആര്‍എസ്എസിന്‍റെ കേസരി വാരികയില്‍ ക്രൈസ്തവ വിരുദ്ധ ലേഖനം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 13, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

RSS AGAINST CHRISTIAN MISSIONARIES| 'മിഷണറിമാര്‍ രാജ്യവിരുദ്ധരായി മാറുന്നു'; ആര്‍എസ്എസിന്‍റെ കേസരി വാരികയില്‍ ക്രൈസ്തവ വിരുദ്ധ ലേഖനം
ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ കേസരിയില്‍ ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷപരമായ ലേഖനം പ്രസിദ്ധീകരിച്ചത് സമൂഹത്തില്‍ വര്‍ഗീയ വിഭജനം സൃഷ്ടിക്കാനുള്ള ബി.ജെ.പി-ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്ന് വിമര്‍ശനം. ഹിന്ദു ഐക്യവേദി നേതാവ് ഇ.എസ്. ബിജു എഴുതിയ ഈ ലേഖനം, മിഷണറിമാരെ രാജ്യവിരുദ്ധരും മതംമാറ്റക്കാരും സായുധ കലാപത്തിന് പ്രേരിപ്പിക്കുന്നവരുമായി ചിത്രീകരിക്കുന്നു. ഇത് ക്രൈസ്തവ സമൂഹത്തെ ഭീകരവാദികളായി മുദ്രകുത്താനുള്ള സംഘപരിവാര്‍ നീക്കത്തിന്റെ പ്രതിഫലനം കൂടിയാണ് എന്നാണ് പലകോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നത്. മിഷണറിമാര്‍ 'ക്രൈസ്തവ രാജ്യം' സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്നും ഭാഷയിലും സംസ്‌കാരത്തിലും അധിനിവേശം നടത്തുന്നുവെന്നുമാണ് ലേകനത്തില്‍ പറയുന്നത്. മിസോറാം, ഒഡിഷ, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സായുധ കലാപങ്ങള്‍ക്ക് പിന്നില്‍ മിഷണറിമാരാണെന്നും ഇവര്‍ തീവ്രവാദ പ്രസ്ഥാനങ്ങളെ വിലയ്ക്കെടുക്കുന്നുവെന്നും ലേഖനം ആരോപിക്കുന്നു. മതപരിവര്‍ത്തനം തടയാന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്നും, രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സംരക്ഷണം ഉറപ്പാക്കാന്‍ മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു. ബി.ജെ.പി-ആര്‍.എസ്.എസ് ഭരണത്തില്‍ രാജ്യത്തെ മതനിരപേക്ഷത അപകടത്തിലാണെന്ന വാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ഈ ലേഖനം. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തത്വത്തില്‍ ഊന്നി, ഒരു പ്രത്യേക സമൂഹത്തിനെതിരെ വിദ്വേഷം വളര്‍ത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണ്. ബി.ജെ.പി ഭരണത്തിന്റെ കീഴില്‍ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥയുടെ വ്യക്തമായ സൂചനയാണിത്. ജനാധിപത്യത്തിനും മതസൗഹാര്‍ദ്ദത്തിനും വെല്ലുവിളിയുയര്‍ത്തുന്ന ഈ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടത് അനിവാര്യമാണ്. ക്രൈസ്‌വരുടെ വോട്ടു പിടിച്ചു വാങ്ങാന്‍ കിണഞ്ഞു പരിശ്രമിക്കുമ്പോഴാണ് മറ്റൊരു വശത്ത് ക്രൈസ്തവ സമൂഹത്തോടുള്ള പരസ്യമായ വിരുദ്ധത ലേഖനത്തിലൂടെ തുറന്നടിക്കുന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10