'അങ്ങ് വരില്ലെന്നറിയാം, എന്തായാലും ഞാന്‍ തലസ്ഥാനത്തുണ്ടാകും, വന്നാല്‍ കാണാം'; റഹീമിനെ പരിഹസിച്ച് മാത്യു കുഴല്‍നാടന്‍
Jaihind TV News Report
Jaihind TV Web Desk
July 04, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : തന്‍റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറാകാത്ത ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനെ പരിഹസിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തനിക്കെതിരെ ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങളില്‍ പരസ്യ സംവാദത്തിന് റഹീമിനെ വെല്ലുവിളിച്ചിരുന്നു. റഹീം പറയുന്ന വേദിയില്‍ സംവാദത്തിന് താന്‍ തയാറാണെന്നും എംഎല്‍എ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് തയാറാകാതെ പിന്മാറുകയാണ് റഹീം ചെയ്തത്. സംവാദത്തിന് വേദിയൊരുക്കാന്‍ ചാനലുകള്‍ മുന്നോട്ടുവന്നെങ്കിലും താന്‍ ഒരുക്കമല്ലെന്ന് റഹീം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് റഹീമിനെ പരിഹസിച്ച് മാത്യു കുഴല്‍നാടന്‍ രംഗത്തെത്തിയത്.
മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് :
എന്താ റഹീം ഇങ്ങനെ..? 'വാദിക്കാനും ജയിക്കാനുമല്ല.. അറിയാനും അറിയിക്കാനുമാണ്.. ' സംവാദങ്ങൾ എന്ന് പറഞ്ഞത് ഞാനല്ല, ശ്രീ നാരായണ ഗുരുവാണ്. അങ്ങ് എനിക്കെതിരെ ഒരാരോപണം ഉന്നയിച്ചു. അത് സത്യവിരുദ്ധമാണ് എന്ന് ഞാനും ശരി എന്ന് താങ്കളും പറയുന്നു. അങ്ങയുടെ ഭാഗം ഞായീകരിച്ചു ഡി വൈ എഫ് ഐ ക്കാരും എന്നെ പിന്തുണച്ച് യൂത്ത് കോൺഗ്രെസ്സുകാരും ഈ വിഷയം ഏറ്റെടുത്തിരിക്കുകയാണല്ലോ. അതുകൊണ്ട് തന്നെ ഇത് യൂത്ത് കോൺഗ്രസ്സും ഡി വൈ എഫ് ഐയും തമ്മിലുള്ള ഒരു സംവാദമായി കാണുന്നവരും ഉണ്ട്. അപ്പൊ ആര് പറയുന്നതാണ് സത്യം എന്ന് വിലയിരുത്താൻ പൊതുജനത്തിന് ഒരവസരം എന്ന നിലക്കാണ് സംവാദത്തിന് ക്ഷണിച്ചത്. അല്ലാതെ അവിടെ മാർക്കിട്ടു വിജയിയെ പ്രഖാപിക്കാൻ ഇത് കാവിലെ പാട്ടു മത്സരമല്ലല്ലോ.. സംവാദം നടക്കുമെങ്കിൽ ഏറ്റെടുക്കാൻ ന്യൂസ് 24 ഉം, മനോരമയും മുന്നോട്ട് വന്നതാണ് എന്ന് അങ്ങേക്കറിയാമല്ലോ. 2 പേരോടും ഞാൻ സമ്മതം അറിയിച്ചതാണ്. എന്നാൽ അങ്ങ് തയാറല്ല എന്നത് കൊണ്ട് നടക്കില്ല എന്നാണ് അവർ അറിയിച്ചത്. ഇനി നാളെ അങ്ങ് തയ്യാറാകും എന്ന പ്രതീക്ഷയും എനിക്കില്ല.. എന്നെ വിചാരണ ചെയ്യാൻ അങ്ങേക്ക് തന്നെ അവസരം തന്നിട്ട് അതുപയോഗപ്പെടുത്താതെ പാവം ഡി വൈ എഫ് ഐ ക്കാരെ കൊണ്ട് തെരുവിൽ വിചാരണ ചെയ്യിക്കുന്നത് മാന്യത ആണോ എന്ന് അങ്ങ് തന്നെ തീരുമാനിക്കുക.. എന്താണെങ്കിലും ഞാൻ നാളെ തലസ്ഥാനത്തുണ്ടാകും.. വന്നാൽ കാണാം.. വണക്കം..https://www.facebook.com/mathewkuzhalnadanofficial/photos/a.566644936785777/4097232017060367/
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10