കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത് ആരോഗ്യ പ്രവർത്തകരാണെന്നും അല്ലാതെ രാഷ്ട്രീയ പ്രവർത്തകരല്ലെന്നും എം.എൽ.എ കെ. ജയന്ത് പറഞ്ഞു. നിപ വിഷയത്തിൽ ഒരുതരത്തിലുള്ള രാഷ്ട്രീയ മുതലെടുപ്പും നടക്കുന്നില്ലെന്നും, സർക്കാർ വളരെ കൃത്യമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് വളരെ കൃത്യതയോടെയാണ് നടപ്പിലാക്കുന്നത്. അടിസ്ഥാനരഹിതമായ പ്രചരണങ്ങളിൽ കേരളം വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ എം.എൽ.എ, ഇപ്പോഴത്തെ ആരോഗ്യമന്ത്രിക്ക് രാഷ്ട്രീയ ഗിമ്മിക്കുകളിൽ താല്പര്യമില്ലെന്നും, മന്ത്രി പ്രവർത്തിച്ചു കാണിക്കുകയാണ് ചെയ്യുന്നതെന്നും കൂട്ടിച്ചേർത്തു.