Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കും; എല്‍ഡിഎഫ് സര്‍ക്കാരിന്റെ ക്രമക്കേടുകള്‍ സഭയില്‍ ഉന്നയിക്കും

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കും; എല്‍ഡിഎഫ് സര്‍ക്കാരിന്റെ ക്രമക്കേടുകള്‍ സഭയില്‍ ഉന്നയിക്കും

കേരള കിഫ്ബിയിൽ (KIIFB) സമഗ്രമായ പുനഃസംഘടന ശുപാർശ ചെയ്യുന്ന വിദഗ്ധ സമിതി റിപ്പോർട്ട് ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കും. മുഖ്യമന്ത്രിയാണ് സഭയിൽ റിപ്പോർട്ട് സമർപ്പിക്കുന്നത്. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി സുധാ പിള്ള അധ്യക്ഷയായ വിദഗ്ധ സമിതി സമർപ്പിച്ച ഈ റിപ്പോർട്ടിന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു.

വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റയുടൻ പുറത്തിറക്കിയ സംസ്ഥാന സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രത്തിൽ കിഫ്ബിയുടെ പുനഃസംഘടന ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് സമാന്തര സാമ്പത്തിക അധികാരകേന്ദ്രമായി പ്രവർത്തിച്ചുവെന്ന വിമർശനമുയർന്ന കിഫ്ബിയുടെ ഘടനയിലും പ്രവർത്തനരീതിയിലും വലിയ മാറ്റങ്ങളാണ് റിപ്പോർട്ടിൽ മുന്നോട്ടുവെക്കുന്നത്. സഭയിൽ റിപ്പോർട്ട് അവതരിപ്പിക്കുന്നതോടെ വിഷയം വലിയ തർക്കങ്ങൾക്കും ചൂടേറിയ ചർച്ചകൾക്കും വഴിവെക്കും.

ഇതിനുപുറമെ, സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി 'വൺ സ്റ്റേറ്റ്, വൺ അപ്രൂവൽ' സംവിധാനം ഏർപ്പെടുത്തുന്ന 'സരൾ കേരള' ബില്ലും ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. നിക്ഷേപങ്ങൾക്ക് ഒറ്റ അനുമതിയിലൂടെ അംഗീകാരം നൽകുന്നതാണ് ഈ പുതിയ പദ്ധതി.

Related articles

See all
Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Popular News

'പിണറായി സർക്കാർ പേ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല'; ജീവനക്കാരുടെ 58,000 കോടിയുടെ കുട...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Save your stories

Sign in