Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മന്ത്രി റോജി എം. ജോണിന്റെ ഇടപെടല്‍ ഫലം കണ്ടു; മലയിടംതുരുത്ത് ഭൂമിത്തര്‍ക്കത്തില്‍ പരിഹാരം

മന്ത്രി റോജി എം. ജോണിന്റെ ഇടപെടല്‍ ഫലം കണ്ടു; മലയിടംതുരുത്ത് ഭൂമിത്തര്‍ക്കത്തില്‍ പരിഹാരം

മലയിടം തുരുത്ത് ഭൂമിപ്രശ്‌നത്തില്‍ തര്‍ക്ക പരിഹാരം. ജില്ലയുടെ ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോണിന്റെ നേതൃത്വത്തില്‍ നടത്തിയ നിരന്തര ഇടപെടലുകള്‍ക്കും, ചര്‍ച്ചകള്‍ക്കുമൊടുവിലാണ് വിഷയം രമ്യമായി പരിഹരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ മുന്നോട്ട് വെച്ച ഫോര്‍മുല ഇരുകൂട്ടരും അംഗീകരിച്ചതോടെയാണ് തര്‍ക്ക പരിഹാരമായത്.

ദളിത് കുടുംബങ്ങളെ കുടിയിറക്കാതെ തന്നെ മലയിടംതുരുത്തില്‍ തന്നെ വീട് വെച്ച് നല്‍കും. അഞ്ച് സെന്റ് വീതം ശങ്കരന്‍ നായരുടെ സ്ഥലത്ത് തന്നെ നല്‍കാനും തീരുമാനമായി. 1000 സ്‌ക്വയര്‍ഫീറ്റ് വീട് സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നിര്‍മിച്ചു നല്‍കുമെന്നാണ് മന്ത്രി റോജി.എം.ജോണ്‍ നല്‍കിയ ഉറപ്പ്. പുതിയ വീട് നിര്‍മ്മിക്കുന്നത് വരെ നിലവിലുള്ള വീട്ടില്‍ താമസിക്കുന്നതിനും, സമരക്കാര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കാനും തീരുമാനമായി. ജൂണ്‍ 15നകം കരാര്‍ ഒപ്പുവെച്ച് 16ന് കോടതിയില്‍ സമര്‍പ്പിക്കാനും ധാരണയായിട്ടുണ്ട്. 

Related articles

See all
Popular News

സംസ്ഥാനത്ത് തുലാവർഷം ഇന്നെത്തും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 12 ജില്ലകളിൽ മഴ മുന്നറിയിപ...

Popular News

മാസപ്പടി കേസിൽ പിണറായി വിജയന് നിർണായകം; വിജിലൻസ് അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ്...

Save your stories

Sign in