Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'യുവതി പ്രവേശന വിവരം അറിഞ്ഞത് ടിവിയിലൂടെ; തന്നെയും എഡിജിപിയെയും ബോധപൂര്‍വ്വം മാറ്റിനിര്‍ത്തി; ഭരണനേതൃത്വത്തിലെ ഉന്നതന്‍ ചരടുവലിച്ചു': എ പത്മകുമാര്

'യുവതി പ്രവേശന വിവരം അറിഞ്ഞത് ടിവിയിലൂടെ; തന്നെയും എഡിജിപിയെയും ബോധപൂര്‍വ്വം മാറ്റിനിര്‍ത്തി; ഭരണനേതൃത്വത്തിലെ ഉന്നതന്‍ ചരടുവലിച്ചു': എ പത്മകുമാര്

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ച ദിവസം തങ്ങളെ മനഃപൂര്‍വം അവിടെനിന്ന് മാറ്റിനിര്‍ത്തിയതാണെന്ന് പത്മകുമാര്‍ സുഹൃത്തുക്കളോട് വ്യക്തമാക്കിയതായാണ് വിവരം. പാര്‍ട്ടിയിലും ഭരണനേതൃത്വത്തിലും സ്വാധീനമുള്ള ഒരു ഉന്നതനാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സ്വര്‍ണ്ണക്കൊള്ള കേസില്‍ പത്മകുമാറിനെതിരെയുള്ള അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ നാളെ സി.പി.എം ജില്ലാ കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്.

യുവതികള്‍ സന്നിധാനത്ത് എത്തിയ വിവരം താന്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നാണ് പത്മകുമാര്‍ പറയുന്നത്. ആ ദിവസം ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്തേക്ക് എത്താന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തലസ്ഥാനത്ത് എത്തിയപ്പോള്‍ ബന്ധപ്പെട്ട ഉന്നത വ്യക്തിയെ കാണാന്‍ അനുമതി നല്‍കിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അന്നത്തെ ദേവസ്വം ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി ശ്രീജിത്തിനെയും അന്ന് ബോധപൂര്‍വം സന്നിധാനത്തുനിന്ന് മാറ്റി നിര്‍ത്തിയതാണെന്ന് പത്മകുമാര്‍ ആരോപിക്കുന്നു.

ദേവസ്വം രേഖകളില്‍ 'ചെമ്പ്' എന്ന് എഴുതിച്ചേര്‍ത്തത് മറ്റാരോ ആണെന്നാണ് പത്മകുമാറിന്റെ വാദം. ആ രേഖകളില്‍ ഒപ്പിടാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടായതായും നിര്‍ബന്ധിച്ചാണ് ഒപ്പിടുവിച്ചതെന്നും അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി പത്മകുമാര്‍ ആത്മകഥ തയ്യാറാക്കുന്നതായാണ് സൂചന.

അതേസമയം, സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതിയായ പത്മകുമാറിനെതിരെയുള്ള പാര്‍ട്ടി നടപടി നാളത്തെ യോഗത്തില്‍ ചര്‍ച്ചയാകും. അച്ചടക്ക നടപടികളില്‍ നിന്ന് ഒളിച്ചോടാനും പാര്‍ട്ടിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുമുള്ള തന്ത്രത്തിന്റെ ഭാഗമാണ് പത്മകുമാറിന്റെ ഈ വെളിപ്പെടുത്തലുകളെന്നാണ് സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.

Related articles

See all
Popular News

സംസ്ഥാനത്ത് തുലാവർഷം ഇന്നെത്തും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 12 ജില്ലകളിൽ മഴ മുന്നറിയിപ...

Popular News

മാസപ്പടി കേസിൽ പിണറായി വിജയന് നിർണായകം; വിജിലൻസ് അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ്...

Save your stories

Sign in