ലയണൽ മെസ്സിയുടെ പിതാവ് ജോർഹെ ഹൊറാഷിയോ മെസ്സി അന്തരിച്ചു
ബ്യൂണസ് ഐറിസ്: അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പിതാവും ഔദ്യോഗിക ഏജന്റുമായ ജോർഹെ ഹൊറാഷിയോ മെസ്സി (68) അന്തരിച്ചതായി റിപ്പോർട്ട്. അർജന്റീനൻ മാധ്യമമായ 'ഇൻഫോബേ'യാണ് വാർത്ത പുറത്തുവിട്ടത്. അർജന്റീന സമയം രാത്രി പത്ത് മണിക്ക് റൊസാരിയോയിലെ ക്ലിനിക്കിലായിരുന്നു അന്ത്യം. ഏറെക്കാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.
മെസ്സിയുടെ ഫുട്ബോൾ ജീവിതത്തിലും വളർച്ചയിലും ഏറ്റവും വലിയ പിന്തുണയായിരുന്നു പിതാവ് ജോർഹെ. കുട്ടിക്കാലത്ത് വളർച്ചാ ഹോർമോൺ കുറവ് മൂലം പ്രയാസപ്പെട്ട മെസ്സിക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കിയതും, 13-ാം വയസ്സിൽ സ്‌പെയിനിലേക്ക് ഒപ്പം കൂട്ടിയതും അദ്ദേഹമായിരുന്നു. കളിക്കളത്തിന് പുറത്ത് മെസ്സിയുടെ ഏജന്റായി പ്രവർത്തിച്ച അദ്ദേഹം ബാഴ്‌സലോണ, പി.എസ്.ജി, ഇന്റർ മയാമി കരാറുകൾക്കും മറ്റ് പ്രമുഖ വാണിജ്യ-പരസ്യ കരാറുകൾക്കും നേതൃത്വം നൽകി.
ലോകകപ്പിൽ അൾജീരിയയ്‌ക്കെതിരായ മത്സരത്തിൽ ഗോൾ നേടിയ ശേഷം മെസ്സി വികാരാധീനനായി കണ്ണീരണിഞ്ഞത് പിതാവിന്റെ മോശം ആരോഗ്യാവസ്ഥയെ തുടർന്നായിരുന്നു. കുടുംബത്തിൽ കടുത്ത മാനസിക പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് മത്സരശേഷം മെസ്സി വ്യക്തമാക്കിയിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.