Logo
Fri, Aug 07, 2026 • 02:05 AM
LIVE TV
Watch

No business videos available

No Middle East videos available

ലമീൻ യമാലിന്റെ പ്രണയം തകർന്നോ? കാമുകിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് അഭ്യൂഹങ്ങൾക്ക് ചൂടേകുന്നു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 06, 2026
1 min read
SHARE:
SAVE: Login to save

ലമീൻ യമാലിന്റെ പ്രണയം തകർന്നോ? കാമുകിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് അഭ്യൂഹങ്ങൾക്ക് ചൂടേകുന്നു

മഡ്രിഡ്: സ്പെയിനിന്റെ യുവ ഫുട്ബോൾ സൂപ്പർതാരം ലമീൻ യമാലിന്റെയും കാമുകി ഇനസ് ഗാർസ്യ സാന്റോസിന്റെയും ബന്ധത്തെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചകൾ സജീവമാകുന്നു. ഫിഫ ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് ഇരുവരുടെയും പ്രണയബന്ധത്തിൽ വിള്ളൽ വീണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായത്.

ഇതിന് പ്രധാന കാരണം ഇനസ് ഗാർസ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു സ്റ്റോറിയാണ്. "ഒരുപാട് മോശം കാര്യങ്ങൾ ഞാൻ കേട്ടുകഴിഞ്ഞു. നിങ്ങളോട് എന്താണ് പറയേണ്ടതെന്ന് അറിയില്ല," എന്നായിരുന്നു ഇനസിന്റെ കുറിപ്പ്. ഈ പ്രതികരണം യമാലുമായുള്ള ബന്ധത്തെക്കുറിച്ചാണെന്നാണ് ഒരു വിഭാഗം ആരാധകർ വിലയിരുത്തുന്നത്. എന്നാൽ ഇനസ് ഇതുസംബന്ധിച്ച് വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല.

ഫിഫ ലോകകപ്പിനിടെ സ്പെയിനിന്റെ മത്സരങ്ങൾ കാണാൻ ഇനസ് പതിവായി ഗാലറിയിലെത്തിയിരുന്നു. ഫൈനലിന് ശേഷം മൈതാനത്ത് ഇറങ്ങി ലോകകപ്പ് ട്രോഫിയുമായി യമാലിനൊപ്പമുള്ള ചിത്രങ്ങളും അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധത്തിൽ പ്രശ്നങ്ങളുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്.

എന്നാൽ നിലവിൽ ഉയരുന്ന വാർത്തകളോട് യമാലോ ഇനസ് ഗാർസ്യയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിനാൽ ഇരുവരുടെയും ബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

അതേസമയം, യമാലുമായുള്ള ബന്ധത്തിന്റെ പേരിൽ ഇനസിന് നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ സൈബർ ആക്രമണവും നേരിടേണ്ടിവന്നിരുന്നു. യമാലിന്റെ പ്രശസ്തി മുതലെടുക്കാനാണ് ഇനസ് ശ്രമിക്കുന്നതെന്നായിരുന്നു ചിലരുടെ വിമർശനം.

സമൂഹമാധ്യമങ്ങളിലൂടെയാണ് യമാലിനെ പരിചയപ്പെട്ടതെന്ന് ഇനസ് നേരത്തെ ഒരു ടിക്‌ടോക് വീഡിയോയിൽ വെളിപ്പെടുത്തിയിരുന്നു. കുറച്ചുകാലം ഓൺലൈൻ ചാറ്റിലൂടെ സൗഹൃദം തുടർന്ന ശേഷമാണ് ഇരുവരും നേരിൽ കണ്ടുമുട്ടിയത്. പിന്നീട് ഗ്രീസിൽ ഒരുമിച്ച് അവധിക്കാലം ആഘോഷിച്ച ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഇരുവരുടെയും ബന്ധം പൊതുശ്രദ്ധ നേടിയത്.

2026 മെയ് മാസത്തിൽ ബാഴ്സലോണ ക്ലബ് സംഘടിപ്പിച്ച അത്താഴവിരുന്നിൽ യമാൽ ഇനസിനെ ഒപ്പം കൂട്ടിയെത്തിയതും വലിയ വാർത്തയായിരുന്നു. ഔദ്യോഗിക വേദിയിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ട ആദ്യ സംഭവമായിരുന്നു അത്.

സ്പെയിനിലെ സെവിയ്യ സ്വദേശിനിയായ ഇനസ് ഗാർസ്യ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയയായ ഇൻഫ്ലുവൻസറാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 4.3 ദശലക്ഷത്തിലധികം ആളുകളാണ് അവരെ പിന്തുടരുന്നത്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10