Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മലയാള സിനിമയിലെ ആദ്യ വാമ്പയർ ആക്ഷൻ ത്രില്ലർ; 'ഹാഫ്' ടൊറന്റോ ഫിലിം ഫെസ്റ്റിവലിലേക്ക്

മലയാള സിനിമയിലെ ആദ്യ വാമ്പയർ ആക്ഷൻ ത്രില്ലർ; 'ഹാഫ്' ടൊറന്റോ ഫിലിം ഫെസ്റ്റിവലിലേക്ക്

മലയാള സിനിമയ്ക്ക് അഭിമാനമായി ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ഒരുക്കുന്ന വാമ്പയർ ആക്ഷൻ ത്രില്ലർ ചിത്രം 'ഹാഫ്' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിന് ഒരുങ്ങുന്നു. സെപ്റ്റംബറിൽ നടക്കുന്ന ഫെസ്റ്റിവലിൽ, ലോകപ്രശസ്തമായ മിഡ്നൈറ്റ് മാഡ്‌നസ് വിഭാഗത്തിലാണ് ചിത്രം പ്രീമിയർ ചെയ്യുന്നത്.

സംജാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രഞ്ജിത് സജീവ്, ഐശ്വര്യ രാജ്, അബ്ബാസ്, അമല പോൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആൻ സജീവും സജീവ് പി.കെ.യും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രവീൺ വിശ്വനാഥാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

രണ്ട് ഹാഫ് ബ്ലഡ് വാമ്പയറുകളെ കേന്ദ്രീകരിച്ചുള്ള കഥയാണ് 'ഹാഫ്' പറയുന്നത്. റോഡ് ആക്ഷൻ, പ്രതികാരം, വാമ്പയർ ലോകം എന്നീ ഘടകങ്ങൾ സമന്വയിപ്പിക്കുന്ന ചിത്രം വ്യത്യസ്തമായൊരു സിനിമാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഒരുങ്ങുന്നത്.

ചിത്രം ഉത്തരേന്ത്യയിൽ അവതരിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത് എക്സൽ എന്റർടൈൻമെന്റും എഎ ഫിലിംസും ചേർന്നാണ്. മലയാള സിനിമാ മേഖലയുമായുള്ള എക്സൽ എന്റർടൈൻമെന്റിന്റെ ആദ്യ സഹകരണമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

എക്സൽ എന്റർടൈൻമെന്റ് സഹസ്ഥാപകൻ റിതേഷ് സിധ്വാനി ചിത്രത്തെക്കുറിച്ച് പ്രതികരിച്ചത്, വ്യത്യസ്തമായ സിനിമകൾ എന്നും തന്നെ ആകർഷിക്കുന്നവയാണെന്നും 'ഹാഫ്' ആദ്യ കാഴ്ചയിൽ തന്നെ വേറിട്ടുനിൽക്കുന്ന ചിത്രമാണെന്നുമാണ്. സവിശേഷമായ സിനിമാറ്റിക് ശൈലിയും ശക്തമായ സൃഷ്ടിപരമായ കാഴ്ചപ്പാടുമുള്ള ചിത്രത്തിന്റെ യാത്രയെ പിന്തുണയ്ക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എക്സൽ എന്റർടൈൻമെന്റ് സഹസ്ഥാപകൻ ഫർഹാൻ അക്തറും ചിത്രത്തെ പ്രശംസിച്ചു. സംവിധായകൻ സംജാദിന്റെ അവതരണത്തിലെ അസാധാരണമായ വൈകാരികതയും വ്യത്യസ്തമായ സമീപനവുമാണ് തന്നെ ആകർഷിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രേക്ഷകരിലേക്ക് ഈ ചിത്രം എത്തിക്കാൻ കഴിയുന്നതിൽ വലിയ ആവേശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024ൽ പുറത്തിറങ്ങിയ രഞ്ജിത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ അഭിനയിച്ച മർഡർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ **'ഗോളം'** എന്ന ചിത്രത്തിന് ശേഷം ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ്, സംജാദ്, പ്രവീൺ വിശ്വനാഥ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഹാഫ്'.

അന്താരാഷ്ട്ര ശ്രദ്ധ നേടിയ 'ദ റെയ്ഡ് 2', 'ദ നൈറ്റ് കംസ് ഫോർ അസ്' തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച ആക്ഷൻ കൊറിയോഗ്രാഫർ വെരി ട്രൈ യുലിസ്മാനാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. രഞ്ജിത് സജീവ്, ഐശ്വര്യ രാജ് എന്നിവർക്ക് നിരവധി മാസത്തെ പരിശീലനം നൽകിയാണ് ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചത്. ഇന്ത്യൻ ആക്ഷൻ സിനിമകളുടെ പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായി സീറോ സ്ലോ മോഷൻ ആക്ഷൻ സീക്വൻസുകളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ദേശീയ അവാർഡ് ജേതാവായ എഡിറ്റർ മഹേഷ് ഭുവനേന്ദ്, ദേശീയ അവാർഡ് ജേതാവായ പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസ്, ഛായാഗ്രാഹകൻ പാപ്പിനു, സംഗീത സംവിധായകൻ മിഥുൻ മുകുന്ദൻ, ദേശീയ അവാർഡ് ജേതാവായ സൗണ്ട് ഡിസൈനർ വിഷ്ണു ഗോവിന്ദ് എന്നിവരാണ് ചിത്രത്തിന്റെ സാങ്കേതിക സംഘത്തിലുള്ളത്.

രാജസ്ഥാനിലെ മരുഭൂമികൾ, കേരളത്തിലെ ഹിൽ സ്റ്റേഷനുകൾ, കസാക്കിസ്ഥാനിലെ മഞ്ഞുമൂടിയ പ്രദേശങ്ങൾ എന്നിവിടങ്ങളിലായി 117 ദിവസങ്ങൾ നീണ്ട ചിത്രീകരണത്തിലൂടെയാണ് 'ഹാഫ്' പൂർത്തിയായത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്.

മോഹൻലാൽ നായകനായ 'പ്രണയം' എന്ന ചിത്രത്തിലൂടെ സിനിമാ നിർമ്മാണ രംഗത്തേക്ക് കടന്ന ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ വ്യത്യസ്തമായ വലിയ പ്രൊജക്ടുകളിലേക്കുള്ള പുതിയ ചുവടുവയ്പ്പാണ് 'ഹാഫ്'. ചിത്രത്തിന്റെ ആഗോള റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Related articles

See all
Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Save your stories

Sign in