കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര; യാത്രക്കാരുടെ കണക്കെടുക്കാന്‍ 'ജെന്‍ഡര്‍ ടിക്കറ്റിങ്' ആരംഭിച്ചു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് മുന്നോട്ടുവെച്ച പ്രധാന ഗാരന്റികളിലൊന്നായ കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യയാത്ര നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന സൂചനയെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ബസുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൃത്യമായി കണക്കാക്കാന്‍ 'ജെന്‍ഡര്‍ ടിക്കറ്റിങ്' ഏര്‍പ്പെടുത്തി.
കണ്ടക്ടര്‍മാര്‍ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകള്‍ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ യാത്രക്കാരന്‍ പുരുഷനാണോ സ്ത്രീയാണോ എന്ന് പ്രത്യേകം രേഖപ്പെടുത്തുന്നതിനുള്ള ഓപ്ഷന്‍ നിലവില്‍ വരും. ഇന്ന് മുതല്‍ ഈ സംവിധാനം പ്രാബല്യത്തില്‍ വരണമെന്ന് കെഎസ്ആര്‍ടിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നിഷാന്ത് എസ് ഡിപ്പോകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ ലഭിക്കുന്ന വ്യക്തമായ വിവരം അടിസ്ഥാനമാക്കിയാകും സൗജന്യയാത്ര നടപ്പിലാക്കുമ്പോള്‍ സര്‍ക്കാരിനുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയും കെഎസ്ആര്‍ടിസിക്കുണ്ടാകുന്ന നഷ്ടവും കണക്കാക്കുക. ഇത്തരത്തില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമായിരിക്കും സൗജന്യയാത്രയുടെ അന്തിമ രൂപരേഖ തയ്യാറാക്കുന്നത്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.