Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പയ്യന്നൂരിലും തളിപ്പറമ്പിലും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍; തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കമെന്ന് കെ.സി. വേണുഗോപാല്‍

പയ്യന്നൂരിലും തളിപ്പറമ്പിലും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍; തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കമെന്ന് കെ.സി. വേണുഗോപാല്‍
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പയ്യന്നൂരിലും തളിപ്പറമ്പിലും വ്യാപകമായി വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും ഇതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തിരഞ്ഞെടുപ്പിന് ശേഷം കേരളം ഭരിക്കാന്‍ പോകുന്നത് യുഡിഎഫ് ആയിരിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ്ണമായ അറിവോടെയാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം നടക്കുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിത്. ജനാധിപത്യ ഭരണമല്ല, മറിച്ച് രാജഭരണമാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്. സര്‍ക്കാരിനെ ചോദ്യം ചെയ്യാനോ വിമര്‍ശിക്കാനോ ഉള്ള അവകാശം ജനങ്ങള്‍ക്കില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പത്ത് വര്‍ഷത്തെ ഭരണം കൊണ്ട് സി.പി.എം എന്ന പ്രസ്ഥാനം മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന പാര്‍ട്ടിയായി മാറിയെന്ന് വേണുഗോപാല്‍ വിമര്‍ശിച്ചു. സമരം ചെയ്യുന്നവരെയും പ്രതിഷേധിക്കുന്നവരെയും തല്ലിച്ചതയ്ക്കുന്ന നിലപാടാണ് കമ്മ്യൂണിസ്റ്റുകാര്‍ സ്വീകരിക്കുന്നത്. സ്വന്തക്കാരുടെയും ബന്ധുക്കളുടെയും താല്‍പ്പര്യങ്ങള്‍ മാത്രം നോക്കുന്ന പാര്‍ട്ടിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധപതിച്ചുവെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in