Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ടല ബാങ്ക് തട്ടിപ്പ്; പ്രതി ഭാസുരാംഗന്‍റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

കണ്ടല ബാങ്ക് തട്ടിപ്പ്; പ്രതി ഭാസുരാംഗന്‍റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടിൽ പ്രതി ഭാസുരാംഗന്‍റെ സ്വത്തുക്കൾ ഇ ഡി കണ്ട് കെട്ടി. 1.02 കോടിയുടെ സ്വത്തുക്കൾ കുടുംബാംഗളുടെ ഉൾപടെയുള്ള സ്വത്തുക്കളാണ് കണ്ട് കെട്ടിയത്. കണ്ടലബാങ്കിൽ നിന്നും മൂന്ന് കോടി 22 ലക്ഷം രൂപയുടെ കള്ളപ്പണമിടപാടിന് പുറമെ ബിനാമി പേരിൽ 51 കോടി രൂപ തട്ടിയെടുത്തെന്നും ഇ ഡി കണ്ടെത്തിയിരുന്നു. ഭാസുരാംഗനും കുടുംബാംഗങ്ങളും അടക്കം ആറ് പേർക്കെതിരെ കുറ്റപത്രം കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഭാസുരാംഗന്‍റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്വത്തുക്കളാണിത്. 3.22 കോടി രൂപയുടെ കള്ളപ്പണ ഇടപാടിൽ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരുന്നു. വ്യാജരേഖ ചമച്ച് കുടുംബാംഗങ്ങളുടെ പേരിൽ എടുത്ത വായ്പയാണിതെന്നാണ് ഇ ഡി ആരോപിക്കുന്നത്. രണ്ടുമാസമായി എൻ ഭാസുരാംഗനും മകൻ അഖിൽജിത്തും റിമാൻഡിലാണ്. പ്രാഥമിക കുറ്റപത്രത്തിൽ ഭാസുരാംഗനും മകനുമടക്കം ആറ് പ്രതികളാണുള്ളത്. കേസിൽ ഇഡി അന്വേഷണം തുടരുകയാണ്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in