Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എഫ്‌സിആര്‍എ ചട്ടഭേദഗതിക്കെതിരെ കത്തോലിക്കാ സഭ; ഇന്ന് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനാദിനം

എഫ്‌സിആര്‍എ ചട്ടഭേദഗതിക്കെതിരെ കത്തോലിക്കാ സഭ; ഇന്ന് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനാദിനം

കൊച്ചി: വിദേശ സംഭാവന നിയന്ത്രണ ചട്ട (എഫ്സിആര്‍എ) ഭേദഗതി നിയമം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിബിസിഐ) ആഹ്വാനപ്രകാരം ഇന്ന് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തും. കത്തോലിക്കാ സഭയ്ക്ക് കീഴിലുള്ള രാജ്യത്തെ എല്ലാ ദേവാലയങ്ങളിലും ഞായറാഴ്ച കുര്‍ബാനയോടനുബന്ധിച്ചാണ് പ്രത്യേക പ്രാര്‍ത്ഥനാച്ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.

നിയമങ്ങള്‍ കര്‍ശനമാക്കുന്നതിലൂടെ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ക്രൈസ്തവ സംഘടനകള്‍ രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കമിടുന്നത്. നിലവിലെ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ രാജ്യത്തെ ക്രൈസ്തവ സ്ഥാപനങ്ങളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നാണ് സിബിസിഐ വ്യക്തമാക്കുന്നത്.

വിദേശഫണ്ട് ഉപയോഗിച്ചുള്ള മതപരിവര്‍ത്തന ശ്രമങ്ങളെ പൂര്‍ണ്ണമായും വിലക്കുന്നതാണ് പുതിയ എഫ്‌സിആര്‍എ ചട്ടഭേദഗതി. വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. സന്നദ്ധ സംഘടനകളുടെ രജിസ്ട്രേഷന്‍ മാനദണ്ഡങ്ങളില്‍ നിന്ന് മതപരിവര്‍ത്തന സാധ്യതകളെ പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. മതവിദ്യാഭ്യാസം, ധാര്‍മികബോധവല്‍ക്കരണം, സത്സംഗങ്ങള്‍, പ്രഭാഷണങ്ങള്‍, ധ്യാന ക്യാമ്പുകള്‍ എന്നിവയില്‍ യാതൊരുവിധ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തി മാത്രമായിരിക്കണം ഇവ നടത്തേണ്ടതെന്നാണ് പുതിയ ഭേദഗതിയിലെ വ്യവസ്ഥ.

Related articles

See all
Popular News

നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ്...

Popular News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം; പോലീസിന് 126 പുതിയ വാഹനങ്ങൾ കൈമാറി ആഭ്യന്തര വകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

കേരളത്തിന്റെ ഭാവിക്കായുള്ള സ്വപ്ന പദ്ധതി; 'മിഷൻ സമുദ്ര' ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി....

Save your stories

Sign in