കടയ്ക്കലമ്മയോട് പുഷ്പനെ അറിയാമോ എന്നു ചോദിച്ചത് അപലപനീയം ; ദേവസ്വം ബോര്‍ഡ് എന്താ ഉറങ്ങുകയാണോ ?
Jaihind TV News Report
Jaihind TV Web Desk
March 14, 2025
1 min read
•
Updated: June 09, 2026
കടയ്ക്കല്‍ തിരുവാതിര ആഘോഷത്തില്‍ കണ്ടത് സിപിഎമ്മിന്റെ ഗൂഢാലോചനയെന്നു തെളിയുന്നു. ഹൈക്കോടതി വിധിയെപ്പോലും അവഗണിച്ച് കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തില്‍ പാര്‍ട്ടിപ്പാട്ടു പാടിച്ചതിനെതിരേ നാട്ടുകാരുടെരോഷം ഉയരുകയാണ്. ക്ഷേത്രകമ്മിറ്റികള്‍ പിടിച്ചെടുക്കണമെന്ന പാര്‍ട്ടി തീരുമാനം അക്ഷരം പ്രതി അനുസരിച്ചാണ് കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ കടയ്ക്കല്‍ ദേവീക്ഷേത്ര കമ്മിറ്റിയില്‍ സിപിഎം പ്രവര്‍ത്തകര്‍ മൃഗീയഭൂരിപക്ഷം നേടിയത്. സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടികള്‍ക്കു പോലും ക്ഷേത്രമുറ്റം ഉപയോഗപ്പെടുത്താന്‍ ഈ കമ്മിറ്റി അനുവാദം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നവകേരളയാത്രയുടെ വേദിയായി ആദ്യം നിശ്ചയിച്ചത് ഈ ക്ഷേത്ര മൈതാനമായിരുന്നു. വ്യാപക പ്രതിഷേധമുണ്ടായെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ ആദ്യം ഇതു വകവച്ചില്ല. തുടര്‍ന്ന് യുഡിഎഫ് കോടതിയെ സമീപിച്ചാണ് വേദി മാറ്റിയത്.
അന്നത്തെ രാഷ്ട്രീയ പരാജയം ഇപ്പോള്‍ തിരുവാതിര ഉത്സവത്തിന് സിപിഎം തീര്‍ത്തു. പാര്‍ട്ടിയുടെ പോഷകസംഘടനയായ സിഐടിയു സ്‌പോണ്‍സര്‍ ചെയ്ത് ഇടതുപക്ഷഗായനെ വരുത്തിയപ്പോള്‍ തന്നെ ഇതു രാഷ്ട്രീയക്കളിയാണെന്ന് മനസ്സിലാക്കേണ്ടതായിരുന്നു ഇന്ന് നാട്ടുകാര്‍ പറയുന്നു. പാര്‍ട്ടിക്കാരനായ ഒരാളെ കൊണ്ടു തന്നെ പുഷ്പന്‍ പാട്ടു പാടാമോ എന്ന് ആവശ്യപ്പെടുന്നു, പാട്ടു പാടുമ്പോള്‍ പശ്ചാത്തലത്തില്‍ പാര്‍ട്ടി ചിഹ്നവും പേരും കൊടിയുമെല്ലാം തെളിയുന്നു. ക്ഷണിച്ചു വരുത്തിയ പാര്‍ട്ടി നേതാക്കള്‍ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നു. അതായത് ഇതെല്ലാം മുന്‍കൂട്ടി പ്്‌ളാന്‍ ചെയ്തതായിരുന്നു ഈ സീന്‍ എല്ലാമെന്നാണ് ഇതു തെളിയിക്കുന്നത്.
ക്ഷേത്ര ഉത്സവാഘോഷത്തില്‍ രാഷ്ട്രീയം കലര്‍ത്തിയതിനെതിരേ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നുണ്ട്. ക്ഷേത്രങ്ങളെ രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയാക്കുന്നതിനെതിരെ ഹൈക്കോടതി തന്നെ ഉത്തരവ് നല്‍കിയിട്ടുണ്ട്. ഇതു മറികടന്നാണ് സിപിഎം തന്നിഷ്ടം കാട്ടിയത്. ഇതു ചോദ്യം ചെയ്യേണ്ട ദേവസ്വം ബോര്‍ഡ് നിശ്ശബ്ദരായിരിക്കുന്നു. ഒരുപ്രതികരണവുമില്ല. ഉത്തരവു നടപ്പാക്കേണ്ട പോലീസ് അനങ്ങുന്നില്ല . കടയ്ക്കല്‍ തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടി ഇങ്ങനെ വന്‍ വിവാദമാകുകയാണ്.
ഈ ക്ഷേത്രത്തില്‍ ബോധപൂര്‍വ്വം ഇത്തരം സാഹചര്യം ഉണ്ടാക്കി ചര്‍ച്ച ചെയ്യാന്‍ ബിജെപിയ്ക്ക് സിപിഎം അവസരമുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് ചടയമംഗലം ബ്‌ളോക്ക് കമ്മിറ്റി ആരോപിച്ചു. രാഷ്ട്രീയ വര്‍ണ്ണ വ്യത്യാസമില്ലാതെ നടത്തുന്ന ഉത്സത്തിന് ഇത്തരം രാഷ്ട്രീയമായ ഒരു മുഖം നല്‍കുന്നത് ശരിയല്ലെന്ന് ബ്‌ളോക്ക് കമ്മിറ്റി പ്രസിഡന്‍്‌റ് പി ആര്‍ സന്തോഷ് പ്രതികരിച്ചു. മറ്റിടങ്ങളില്‍ ഇങ്ങനെ പാടുമോ എന്ന് ബിജെപിയുടെ നിലപാടിനോട് കോണ്‍ഗ്രസ് യോജിക്കുന്നില്ല, കടയ്ക്കല്‍ തിരുവാതിര വൈജാത്യമില്ലാതെ നടത്തുന്ന ഉത്സവമാണ് . അവിടെ രാഷ്ട്രീയം കൊണ്ടുവന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഏതു പാര്‍ട്ടിക്കാര്‍ ഇങ്ങനെ ചെയ്താലും കോണ്‍ഗ്രസ് അപലപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങള്‍ രാഷ്ട്രീയ പ്രചരണ വേദിയായി ഉപയോഗിക്കരുത് എന്നതാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാട്. അതിന് യോജിക്കുന്ന പ്രത്യേക വേദികളുണ്ട്. അവിടെയാണ് രാഷ്ട്രീയം പറയേണ്ടത്. പുഷ്പനെ അറിയാമോ എന്ന് കടയ്ക്കലെ തമ്പുരാട്ടിയമ്മയോടല്ല ചോദിക്കേണ്ടത്. പുഷ്പനു തന്നെ രാഷ്ട്രീയമായി പ്രസക്തി ഇല്ലാത്ത അവസ്ഥയാണിപ്പോള്‍ . കടയ്ക്കല്‍ നിവാസികളുടെ വികാരത്തേയും വിശ്വാസത്തേയും വ്രണപ്പെടുത്തുകയണ് സിപിഎം ചെയ്തതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി . മുന്‍കൂട്ടി പ്‌ളാന്‍ ചെയ്താണ് സിപിഎം ആഘോഷത്തിന് വന്നത്. വിശ്വാസത്തെ ഹൈജാക്ക് ചെയ്യുന്ന നിലപാട് തെറ്റാണ്. കോണ്‍ഗ്രസ് ഇതിനെ അപലപിക്കുന്നതായും കോണ്‍ഗ്രസ് ബ്‌ളോക്ക് കമ്മറ്റി കുറ്റപ്പെടുത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10