Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ജനീഷ് കുമാർ എംഎല്‍എയുടെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ അനധികൃത നിയമനം ; അന്വേഷണം അട്ടിമറിക്കുന്നതായി ആരോപണം

ജനീഷ് കുമാർ എംഎല്‍എയുടെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ അനധികൃത നിയമനം ; അന്വേഷണം അട്ടിമറിക്കുന്നതായി ആരോപണം
  പത്തനംതിട്ട: കോന്നി എം.എൽ.എ കെ യു ജനീഷ് കുമാറിന്‍റെ  ഭാര്യക്ക്  സഹകരണ ബാങ്കിൽ അനധികൃത നിയമനം. വൻ ക്രമക്കേട് കണ്ടെത്തിയ സിപിഎം നിയന്ത്രണത്തിലുള്ള സീതത്തോട് സർവ്വീസ് സഹകരണ ബാങ്കിൽ  ഭാര്യയെ നിയമ വിരുദ്ധമായി നിയമിച്ചതിനെതിരെ സംസ്ഥാന സഹകരണ സംഘം രജിസ്ട്രാർ ഉത്തരവിട്ട അന്വേഷണം  എംഎൽഎ  അട്ടിമറിക്കുന്നതായും ആരോപണം. ജനീഷ് കുമാറിന്‍റെ  ഭാര്യയെ 2017 ൽ പ്യൂൺ തസ്തികയിലേക്കാണ് സീതത്തോട് സഹകരണ ബാങ്കിൽ നിയമിയച്ചത്.  സഹകരണ സംഘം രജിസ്ട്രാറുടെ 11/99 ആം നമ്പർ സർക്കുലറിന് വിരുദ്ധമായാണ് നിയമനം. നേരത്തെ എംഎൽഎ ഇതേ സഹകരണ ബാങ്കിൽ ജോലി ചെയ്തിരുന്നു. തന്‍റെ ജോലി രാജിവെച്ച് ഭാര്യയെ നിയമിക്കുകയായിരുന്നു. ഡിഗ്രി‌ പാസായവർക്ക് സഹകരണ സംഘം സ്ഥാപനങ്ങളിൽ പ്യൂൺ തസ്തികയിൽ സ്ഥിരനിയമനം പാടില്ലെന്ന ചട്ടം നില നിൽക്കെയാണ് ഡിഗ്രി പൂർത്തിയാക്കിയ എംഎൽഎയുടെ ഭാര്യയെ നിയമിച്ചതെന്നാണ് പരാതി. നിയമനം ജോയിന്‍റ് രജിസ്ട്രാർ തടഞ്ഞപ്പോൾ ഡിഗ്രി  പാസായില്ലെന്ന് സത്യവാങ്മൂലം കൊടുക്കുകയായിരുന്നു. നിലവില്‍ ജൂനിയർ ക്ലാർക്കായി സ്ഥാനകയറ്റം ലഭിച്ചതും ചട്ട വിരുദ്ധമായാണ്. എംഎൽഎയുടെ ഭാര്യയുടെ നിയമവിരുദ്ധ നിയമനത്തിനെതിരെ സീതത്തോട് മാലത്തറയിൽ വീട്ടിൽ ശ്യാമള ഉദയഭാനു സഹകരണ സംഘം വിജിലൻസ്  ഡി.വൈ.എസ്.പി, സംസ്ഥാന സഹകരണ സംഘം രജിസ്ട്രാർ എന്നിവർക്കു പരാതി നൽകിയിരുന്നു.  സിപിഎം പ്രവർത്തകരായതൊഴിൽ രഹിതരായ വിദ്യാസമ്പന്നർ ഏറെയുള്ളപ്പോൾ ഭാര്യയുടെ ജോലി സംരക്ഷിക്കുവാൻ എം എൽ എ നടത്തുന്ന ഇടപെടലുകളിൽ പാർട്ടിക്കുള്ളിലും കലാപം തുടങ്ങിയിട്ടുണ്ട്.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in