തിരുവനന്തപുരം: കാപ്പ കേസില് ജയിലില് കഴിയുന്ന വാഴോട്ടുകോണം കൗണ്സിലര് ആര് സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ചതായി പ്രഖ്യാപിച്ച് മേയര് വിവി രാജേഷ്. 6 മാസം കൗണ്സിലില് ഹാജരാകുന്നതിനാണ് അവധി നല്കിയിരിക്കുന്നത്. 101 അംഗ കൗണ്സിലില് 2 സ്വതന്ത്ര കൗണ്സിലര്മാര് ഉള്പ്പെടെ 51 പേരും അപേക്ഷയെ അംഗീകരിച്ചു എന്നാണ് മേയര് അറിയിച്ചിരിക്കുന്നത്. മേയറും പിന്തുണച്ചു. ഈ സാഹചര്യത്തിലാണ് സുഗതന്റെ അവധി അപേക്ഷ അംഗീകരിക്കപ്പെട്ടത്. ഇതോടെ അയോഗ്യത ഭീഷണി മറികടന്നിരിക്കുകയാണ് ബിജെപി.
അതേസമയം, സുഗതന് അവധി നല്കിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്ലക്കാര്ഡുകളേന്തി പ്രതിപക്ഷ കൗണ്സില്മാര് നടുത്തളത്തില് ഇറങ്ങി പ്രതിഷേധിച്ചു.
സുഗതന് 6 മാസം കൗണ്സിലില് ഹാജരാകുന്നതില് അവധി; രണ്ട് സ്വതന്ത്രരുടെ പിന്തുണയില് അപേക്ഷ പാസായി; ശക്തമായ എതിര്പ്പുമായി പ്രതിപക്ഷം