Logo
CHANGE MODE
Fri, Jun 05, 2026 • 07:08 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

കാര്യവട്ടം കീഴടക്കി ഇന്ത്യ; സെഞ്ചുറിയുമായി ഇഷാനും 5 വിക്കറ്റുമായി അർഷ്ദീപും; ഇന്ത്യയ്ക്ക് തകർപ്പൻ ജയം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 01, 2026
1 min read Updated: June 04, 2026
Share:

കാര്യവട്ടം കീഴടക്കി ഇന്ത്യ; സെഞ്ചുറിയുമായി ഇഷാനും 5 വിക്കറ്റുമായി അർഷ്ദീപും; ഇന്ത്യയ്ക്ക് തകർപ്പൻ ജയം

സ്വന്തം തട്ടകത്തിൽ മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തിയെങ്കിലും, ഇഷാൻ കിഷന്റെയും അർഷ്ദീപ് സിങ്ങിന്റെയും ഉജ്ജ്വല പ്രകടനത്തിൽ ന്യൂസീലൻഡിനെതിരായ കാര്യവട്ടം ടി20-യിൽ ഇന്ത്യ ആധികാരിക വിജയം നേടി. 46 റൺസിനാണ് ഇന്ത്യ കിവികളെ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 272 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡ് 19.4 ഓവറിൽ 225 റൺസിന് പുറത്തായി. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി ലോകകപ്പ് തയ്യാറെടുപ്പുകൾ ഗംഭീരമാക്കി.

അർഷ്ദീപും അക്ഷറും നയിച്ച ബൗളിംഗ്

ന്യൂസീലൻഡ് നിരയെ തകർക്കുന്നതിൽ പേസർ അർഷ്ദീപ് സിങ് നിർണ്ണായക പങ്കുവഹിച്ചു. നാല് ഓവറിൽ 51 റൺസ് വഴങ്ങിയെങ്കിലും അഞ്ച് വിക്കറ്റുകൾ വീഴ്ത്തി അർഷ്ദീപ് കിവീസിന്റെ നടുവൊടിച്ചു. സ്പിന്നർ അക്ഷർ പട്ടേൽ 33 റൺസിന് മൂന്ന് വിക്കറ്റെടുത്ത് മികച്ച പിന്തുണ നൽകി. ഭീമൻ സ്കോറിലേക്ക് ബാറ്റുവീശിയ ന്യൂസീലൻഡിന് ഓപ്പണർ ടിം സെയ്‌ഫേർട്ടിനെ (5) ആദ്യമേ നഷ്ടമായെങ്കിലും ഫിൻ അലനും രചിൻ രവീന്ദ്രയും ചേർന്ന് ഇന്ത്യൻ ബൗളർമാരെ വിറപ്പിച്ചു.

 കിവീസിന്റെ പോരാട്ടവും തകർച്ചയും

രണ്ടാം വിക്കറ്റിൽ ഫിൻ അലൻ - രചിൻ രവീന്ദ്ര സഖ്യം വെറും 48 പന്തിൽ 100 റൺസാണ് അടിച്ചെടുത്തത്. 38 പന്തിൽ 80 റൺസെടുത്ത അലനെ പുറത്താക്കി അക്ഷർ പട്ടേലാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെ ഗ്ലെൻ ഫിലിപ്‌സിനെയും അക്ഷർ മടക്കി. തുടർന്ന് 12-ാം ഓവറിൽ രചിൻ രവീന്ദ്രയെയും (30) മിച്ചൽ സാന്റ്‌നറെയും (0) ഒരേ ഓവറിൽ പുറത്താക്കി അർഷ്ദീപ് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകി. വാലറ്റത്ത് ഇഷ് സോധി (33) നടത്തിയ പ്രകടനം തോൽവിയുടെ ആഘാതം കുറച്ചു.

 കാര്യവട്ടത്തെ ഇഷാൻ കിഷൻ ഷോ

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 271 റൺസെന്ന റെക്കോർഡ് സ്കോറാണ് പടുത്തുയർത്തിയത്. ആകെ 23 സിക്സറുകളാണ് ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ ഗാലറിയിലെത്തിച്ചത്. 42 പന്തിൽ സെഞ്ചുറി തികച്ച ഇഷാൻ കിഷൻ 43 പന്തിൽ 103 റൺസെടുത്ത് പുറത്തായി. പത്ത് സിക്സറുകളും ആറ് ഫോറുകളും അടങ്ങുന്നതായിരുന്നു ഇഷാന്റെ തകർപ്പൻ ഇന്നിങ്സ്.

 പാണ്ഡ്യയും സൂര്യയും നടത്തിയ വെടിക്കെട്ട്

തുടക്കത്തിൽ സഞ്ജു സാംസൺ (6), അഭിഷേക് ശർമ (30) എന്നിവരെ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ ഇഷാൻ കിഷനും സൂര്യകുമാർ യാദവും ചേർന്ന് മൈതാനത്ത് സിക്സർ മഴ തീർത്തു. ഇരുവരും ചേർന്ന് 57 പന്തിൽ 137 റൺസ് വാരിക്കൂട്ടി. സൂര്യകുമാർ 30 പന്തിൽ 63 റൺസെടുത്തു. അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യയും (17 പന്തിൽ 42) തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർ 270 കടന്നു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10