Logo
Sun, Jul 26, 2026 • 10:07 PM
LIVE TV
Watch

No business videos available

No Middle East videos available

സിംബാബ്വെയ്‌ക്കെതിരെ ഇന്ത്യയുടെ ക്ലീന്‍ സ്വീപ്: തോല്‍പ്പിച്ചത് 35 റണ്‍സിന്; ഇതോടെ ടി20 പരമ്പര തൂത്തുവാരി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 26, 2026
1 min read
SHARE:
SAVE: Login to save

സിംബാബ്വെയ്‌ക്കെതിരെ ഇന്ത്യയുടെ ക്ലീന്‍ സ്വീപ്:  തോല്‍പ്പിച്ചത് 35 റണ്‍സിന്; ഇതോടെ ടി20 പരമ്പര തൂത്തുവാരി

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര 3-0 ന് ആധികാരികമായി തൂത്തുവാരി ഇന്ത്യ. ഹരാരെ സ്‌പോർട്‌സ് ക്ലബിൽ നടന്ന മൂന്നാം ടി20 മത്സരത്തിൽ 35 റൺസിനായിരുന്നു ഇന്ത്യയുടെ തകർപ്പൻ ജയം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് പടുത്തുയർത്തിയപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനേ സാധിച്ചുള്ളൂ.

വൈഭവ് സൂര്യവംശിയുടെ വീറോടെയുള്ള ഇന്നിംഗ്സ് '

ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ (2) തുടക്കത്തിൽ തന്നെ പുറത്തായി നിരാശപ്പെടുത്തിയെങ്കിലും, വൈഭവ് സൂര്യവംശിയുടെയും ഇഷാൻ കിഷന്റെയും മികച്ച കൂട്ടുകെട്ടാണ് ഇന്ത്യയെ തിരികെ കളിയിലേക്ക് എത്തിച്ചത്. വൈഭവ് 49 പന്തിൽ 4 സിക്സും 8 ഫോറുമടക്കം 81 റൺസ് നേടി ടോപ് സ്കോററായി. ഇഷാൻ കിഷൻ (29), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (27), റിങ്കു സിംഗ് (25), തിലക് വർമ്മ (11) എന്നിവരുടെ പിന്തുണ കൂടിയായതോടെ ഇന്ത്യ 192 എന്ന മികച്ച സ്കോറിലെത്തി. സിംബാബ്‌വെക്കായി ബ്രാഡ് ഇവാൻസ് 2 വിക്കറ്റുകൾ വീഴ്ത്തി.

മായങ്ക് യാദവിന്റെ ബോളിംഗ് മിടുക്ക്

193 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വെ നിരയിൽ 43 പന്തിൽ 54 റൺസെടുത്ത് പുറത്താവാതെ നിന്ന റയാൻ ബേൾ മാത്രമാണ് പൊരുതിയത്. വെസ്ലി മധെവേരെ (28), ബെൻ കുറൻ (20), ഡിയോൺ മേയേഴ്സ് (19) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങൾ. 3 വിക്കറ്റ് നേടിയ മായങ്ക് യാദവും 2 വിക്കറ്റ് വീഴ്ത്തിയ യാഷ് താക്കൂറും ചേർന്നാണ് സിംബാബ്‌വെയുടെ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.

ഇരു ടീമുകളുടെയും പ്ലേയിംഗ് ഇലവൻ

  • ഇന്ത്യ: വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, റിങ്കു സിംഗ്, സൂര്യാംശ് ഷെഡ്ജ്, രവി ബിഷ്ണോയ്, യാഷ് താക്കൂർ, മായങ്ക് യാദവ്, അശോക് ശർമ്മ.

  • സിംബാബ്‌വെ: ബ്രയാൻ ബെന്നെറ്റ്, ബെൻ കുറൻ, ഡിയോൺ മേയേഴ്സ്, സിക്കന്ദർ റാസ (ക്യാപ്റ്റൻ), റയാൻ ബേർൾ, വെസ്ലി മാധെവെരെ, തടിവനഷെ മരുമാനി (വിക്കറ്റ് കീപ്പർ), ബ്രാഡ് ഇവാൻസ്, ന്യുമൻ ന്യാമുരി, വെല്ലിംഗ്ടൺ മസാകദ്സ, ബ്ലെസ്സിംഗ് മുസരബാനി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10