Logo
Sat, Jun 27, 2026 • 01:22 PM
LIVE TV
Watch

No business videos available

No Middle East videos available

രാജ്യത്ത് 43,263പുതിയ കൊവിഡ് കേസുകള്‍ ; രോഗികളിൽ 14 ശതമാനം വർധന


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 09, 2021
1 min read Updated: June 09, 2026
SHARE:
SAVE: Login to save

രാജ്യത്ത് 43,263പുതിയ കൊവിഡ് കേസുകള്‍ ; രോഗികളിൽ 14 ശതമാനം വർധന
ന്യൂഡൽഹി : രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർധന. 24 മണിക്കൂറിനിടെ 43,263 പേർക്കാണു കൊവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 14 ശതമാനമാണ് വർധന. 2,358 പേർക്കു കഴിഞ്ഞ ദിവസത്തേക്കാൾ അധികം കൊവിഡ് ബാധിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 3,31,39,981 ആയി. 24 മണിക്കൂറിനിടെ 338 പേർ മരിച്ചു. 40,567 പേർ രോഗമുക്തരായി. 4,41,749 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത്. കേരളത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത്. 30,196 പേർക്കാണു സംസ്ഥാനത്തു കഴിഞ്ഞ ദിവസം രോഗം ബാധിച്ചത്. രണ്ടാമതുള്ള മഹാരാഷ്ട്രയിൽ 4,174 പേർക്ക് മാത്രമാണു രോഗം ബാധിച്ചത്.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10