Logo
CHANGE MODE
Sat, Jun 06, 2026 • 12:41 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

Francesca Orsini | സൗഹൃദസന്ദര്‍ശനത്തിന് എത്തിയ ഹിന്ദി പണ്ഡിതയെ ലണ്ടനിലേയ്ക്ക് മടക്കി അയച്ചു; അക്കാദമിക് സ്വാതന്ത്ര്യത്തിന് ഭീഷണിയെന്ന് വിമര്‍ശനം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 21, 2025
1 min read Updated: June 05, 2026
Share:

Francesca Orsini | സൗഹൃദസന്ദര്‍ശനത്തിന്  എത്തിയ ഹിന്ദി പണ്ഡിതയെ ലണ്ടനിലേയ്ക്ക് മടക്കി അയച്ചു; അക്കാദമിക് സ്വാതന്ത്ര്യത്തിന് ഭീഷണിയെന്ന് വിമര്‍ശനം
ന്യൂഡല്‍ഹി: ലണ്ടനിലെ SOAS യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ ഹിന്ദി പണ്ഡിതയും പ്രൊഫസര്‍ എമറിറ്റയുമായ ഫ്രാന്‍സെസ്‌ക ഓര്‍സിനിയെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു. അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള ഇ-വിസ ഉണ്ടായിരുന്നിട്ടും ഒക്ടോബര്‍ 21-ന് പുലര്‍ച്ചെ അവരെ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ തിരിച്ചയയ്ക്കുകയായിരുന്നു. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്ന് 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയിലെ ഒരു അക്കാദമിക് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ശേഷം ഹോങ്കോംഗ് വഴിയാണ് ഓര്‍സിനി ഡല്‍ഹിയിലെത്തിയത്. സുഹൃത്തുക്കളെ സന്ദര്‍ശിക്കാനായിരുന്നു അവരുടെ ഇന്ത്യാ സന്ദര്‍ശനം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും അവര്‍ ഇന്ത്യയില്‍ എത്തിയിരുന്നു. 'എന്നെ നാടുകടത്തുകയാണ്. എനിക്കറിയാവുന്നത് അത്രമാത്രം,' ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ഓര്‍സിനി പറഞ്ഞു. ആരാണ് ഫ്രാന്‍സെസ്‌ക ഓര്‍സിനി? 'ദി ഹിന്ദി പബ്ലിക് സ്ഫിയര്‍ 19201940: ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഇന്‍ ദി ഏജ് ഓഫ് നാഷണലിസം' എന്ന ഹിന്ദി സാഹിത്യത്തിലെ മികച്ച ഗ്രന്ഥത്തിലൂടെ പ്രശസ്തയാണ് ഓര്‍സിനി. ദക്ഷിണേഷ്യന്‍ സാഹിത്യ സംസ്‌കാരങ്ങളിലെ ബഹുഭാഷാ സമീപനത്തിലും ഹിന്ദി/ഉറുദു ഗ്രന്ഥങ്ങളിലും അവര്‍ക്ക് പ്രത്യേക താല്‍പ്പര്യമുണ്ട്. 2020-ല്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡോ. ബി.ആര്‍. അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ സംസാരിക്കാന്‍ അവരെ ക്ഷണിച്ചിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ സാധുവായ യാത്രാരേഖകളുണ്ടായിട്ടും വിദേശ പണ്ഡിതര്‍ക്ക് ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിക്കുന്ന നാലാമത്തെ സംഭവമാണിത്. നരവംശശാസ്ത്രജ്ഞനായ ഫിലിപ്പോ ഒസെല്ല, ആര്‍ക്കിടെക്ട് ലിന്‍ഡ്‌സെ ബ്രെംനര്‍, കശ്മീരി അക്കാദമിക് നിതാഷ കൗള്‍ (ഇവരുടെ ഒസിഐ കാര്‍ഡും പിന്നീട് റദ്ദാക്കി) എന്നിവരും സമാനമായ സാഹചര്യങ്ങള്‍ നേരിട്ടിട്ടുണ്ട്. സ്വീഡന്‍ ആസ്ഥാനമായുള്ള പ്രൊഫസര്‍ അശോക് സ്വയിന്റെ ഒസിഐയും റദ്ദാക്കിയിരുന്നെങ്കിലും പിന്നീട് കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയിരുന്നു. ഈ സംഭവങ്ങളെ അക്കാദമിക് സ്വാതന്ത്ര്യത്തിന്റെ തകര്‍ച്ചയുടെ ലക്ഷണമായാണ് അക്കാദമിക് സംഘടനകളും പൗരസമൂഹവും കാണുന്നത്. 2021-ല്‍ കോവിഡ് മഹാമാരിയുടെ സമയത്ത്, ഓണ്‍ലൈന്‍ അക്കാദമിക് പരിപാടികളില്‍ പങ്കെടുക്കാന്‍ വരുന്ന അന്താരാഷ്ട്ര പണ്ഡിതര്‍ക്ക് മുന്‍കൂട്ടി രാഷ്ട്രീയ അനുമതി ആവശ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇത് അതിര്‍ത്തി കടന്നുള്ള അക്കാദമിക് കൈമാറ്റങ്ങളെ കൂടുതല്‍ നിയന്ത്രിക്കുന്നതിന് കാരണമായി. ഇന്ത്യയിലെ ആവിഷ്‌കാര സ്വാതന്ത്ര്യം ചുരുങ്ങിവരുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. സിവില്‍ സമൂഹത്തിലും അക്കാദമിക് രംഗത്തും വിയോജിപ്പുകള്‍ക്ക് ഇടമില്ലാതാകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ലോകമെമ്പാടുമുള്ള 40 രാജ്യങ്ങളിലെ ആയിരക്കണക്കിന് അക്കാദമിക് വിദഗ്ധരെ പ്രതിനിധീകരിക്കുന്ന 'സ്‌കോളേഴ്‌സ് അറ്റ് റിസ്‌ക്' എന്ന ആഗോള ശൃംഖലയുടെ അടുത്തിടെ പുറത്തിറങ്ങിയ റിപ്പോര്‍ട്ട് 'ഫ്രീ ടു തിങ്ക്' ഇന്ത്യയെ അക്കാദമിക് സ്വാതന്ത്ര്യങ്ങള്‍ പരിമിതപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരുന്നു.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10