Logo
CHANGE MODE
Fri, Jun 05, 2026 • 04:34 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

തൊഴിലുറപ്പ് പദ്ധതി: ബിൽ അവതരണം ഇന്ന്; പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 16, 2025
1 min read Updated: June 04, 2026
Share:

തൊഴിലുറപ്പ് പദ്ധതി: ബിൽ അവതരണം ഇന്ന്; പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കും

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎൻആർഇജിഎ - MGNREGA) ഘടനയിൽ സമൂലമായ മാറ്റങ്ങൾ വരുത്തുന്നതിനുള്ള ബിൽ കേന്ദ്ര സർക്കാർ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ആശ്വാസമായി നിലകൊള്ളുന്ന ഈ പദ്ധതിയെ ദുർബലപ്പെടുത്താനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പുതിയ വ്യവസ്ഥകൾ നിലവിൽ വരുന്നതോടെ പദ്ധതിച്ചെലവിന്റെ 40 ശതമാനം വരെ സംസ്ഥാന സർക്കാരുകളുടെ ബാധ്യതയായി മാറും. അതോടൊപ്പം, നിലവിൽ സർക്കാർ അംഗീകരിച്ചിട്ടുള്ള തൊഴിലുകളുടെ പട്ടികയും പൊളിച്ചെഴുതാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. ഈ മാറ്റങ്ങൾ ഗ്രാമീണ മേഖലയിലെ തൊഴിലാളികൾക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ശക്തമായ വിമർശനമുയർത്തി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്താനും ഒടുവിൽ പൂർണ്ണമായി തകർക്കാനുമുള്ള വലിയ ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു. "മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്റെ പേര് മാറ്റുക മാത്രമല്ല ഇത്. എംജിഎൻആർഇജിഎ അവസാനിപ്പിക്കാനുള്ള ബിജെപി-ആർഎസ്എസ് ഗൂഢാലോചനയാണിത്," ഖാർഗെ 'എക്സി'ലൂടെ പ്രതികരിച്ചു. സംഘപരിവാർ സംഘടനയുടെ നൂറാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ ഗാന്ധിയുടെ പേര് ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ, വിദേശ മണ്ണിൽ ബാപ്പുവിന് പൂക്കൾ അർപ്പിക്കുന്നത് എത്രത്തോളം പൊള്ളയും കപടവുമാണെന്ന് ഈ നീക്കം തെളിയിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദരിദ്രരുടെയും തൊഴിലാളികളുടെയും അവകാശങ്ങളിൽ നിന്ന് പിന്മാറുന്ന സർക്കാരാണ് തൊഴിലുറപ്പ് പദ്ധതിയെ ആക്രമിക്കുന്നതെന്നും ഖാർഗെ കൂട്ടിച്ചേർത്തു. ഈ ബില്ലിനെ പാർലമെന്റിൽ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10