Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇരട്ട വോട്ട് വിവാദം; തെളിവുകൾ പുറത്ത്, ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം: അടൂർ പ്രകാശ്

ഇരട്ട വോട്ട് വിവാദം; തെളിവുകൾ പുറത്ത്, ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം: അടൂർ പ്രകാശ്
Adoor-Prakash തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിലെ ഇരട്ട വോട്ട് വിവാദത്തിൽ ഗുരുതര ആരോപണങ്ങളുമായി യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് എം പി. ഒരാൾക്ക് തന്നെ നിരവധി ബൂത്തുകളിൽ വോട്ടുള്ളതിന്‍റെ രേഖകൾ അടൂർ പ്രകാശ് പുറത്തുവിട്ടു. ഹൈക്കോടതി നൽകിയ നിർദ്ദേശങ്ങൾ നടപ്പാക്കുവാൻ ജില്ലാ ഭരണകൂടം തയ്യാറാകുന്നില്ലെന്നും വരണാധികാരിയായ കളക്ടർ നീതിപൂർവ്വം പ്രവർത്തിക്കാതെ ഒരു സ്ഥാനാർത്ഥിയെ പോലെ പ്രവർത്തിക്കുന്നതായും അടുർ പ്രകാശ് കുറ്റപ്പെടുത്തി. ആറ്റിങ്ങലിലെ ഇരട്ട വോട്ട് വിവാദത്തിൽ പുതിയ തെളിവുകൾ പുറത്തുവിട്ട് ഗുരുതര ആരോപണവുമായി അടൂർ പ്രകാശ് രംഗത്തെത്തി.  ഇരട്ട വോട്ടുള്ളവർക്ക് ഐഡി കാർഡുകള്‍ നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതി നൽകിയ നിർദ്ദേശങ്ങൾ നടപ്പാക്കുവാൻ ജില്ലാ ഭരണകൂടം തയ്യാറാകുന്നില്ലെന്നും വരണാധികാരിയായ കളക്ടർ നീതിപൂർവ്വം പ്രവർത്തിക്കാതെ ഒരു സ്ഥാനാർത്ഥിയെ പോലെ പ്രവർത്തിക്കുന്നതായും അടുർ പ്രകാശ് കുറ്റപ്പെടുത്തി. വീണ്ടും കോടതിയെ സമീപിക്കുമെന്നും വിവിധ ബൂത്തുകളിൽ വോട്ടുള്ളവർ ഒന്നിലധികം വോട്ട് ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തുവാൻ ജില്ലാ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in