Logo
Sat, Jun 13, 2026 • 11:45 PM
LIVE TV
Watch

No business videos available

No Middle East videos available

മഴക്കാലത്ത് വളർത്തുമൃഗങ്ങൾക്ക് വേണം പ്രത്യേക കരുതൽ; ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങൾ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 13, 2026
1 min read
SHARE:
SAVE: Login to save

മഴക്കാലത്ത് വളർത്തുമൃഗങ്ങൾക്ക് വേണം പ്രത്യേക കരുതൽ; ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങൾ

മഴക്കാലം മനുഷ്യര്‍ക്ക് മാത്രമല്ല, നമ്മുടെ വീട്ടിലെ വളര്‍ത്തുമൃഗങ്ങള്‍ക്കും ഏറെ ശ്രദ്ധ വേണ്ട സമയമാണ്. കാലാവസ്ഥ മാറുമ്പോള്‍ മൃഗങ്ങളില്‍ അണുബാധയ്ക്കുള്ള സാധ്യതയും രോഗങ്ങളും വര്‍ധിക്കാറുണ്ട്. മഴക്കാലത്ത് നമ്മുടെ വളര്‍ത്തുമൃഗങ്ങളുടെ പരിചരണത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ 

1. വെള്ളം കെട്ടിനിര്‍ത്തരുത്

വീടിന്റെ പരിസരം എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. പ്രധാനമായും വീട്ടുപരിസരത്ത് വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം പൂര്‍ണ്ണമായും ഒഴിവാക്കുക. കെട്ടിക്കിടക്കുന്ന ഈ മലിനജലം വളര്‍ത്തുമൃഗങ്ങള്‍ കുടിക്കാന്‍ സാധ്യതയുണ്ട്. ഇത് അവയ്ക്ക് ഗുരുതരമായ അണുബാധ ഉണ്ടാകാന്‍ കാരണമാകും.


2. രോമങ്ങളുടെ സംരക്ഷണം

മഴക്കാലത്ത് വളര്‍ത്തുമൃഗങ്ങളുടെ രോമങ്ങളില്‍ അഴുക്കും അണുക്കളും പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് രോമങ്ങള്‍ക്കിടയില്‍ പൂപ്പലും (Fungal infection) മറ്റ് അണുബാധകളും വേഗത്തില്‍ വളരാന്‍ ഇടയാക്കും. അതിനാല്‍ ഇവ കൃത്യമായി വൃത്തിയാക്കുകയും ഈര്‍പ്പമില്ലാതെ സൂക്ഷിക്കുകയും വേണം.


3. നടത്തം നിയന്ത്രിക്കാം

പതിവായി മൃഗങ്ങളെ പുറത്തു കൊണ്ടുപോയി നടത്തുന്ന ശീലം മഴക്കാലത്ത് കുറയ്ക്കുന്നതാണ് നല്ലത്. മഴയത്തോ നനഞ്ഞ വഴികളിലൂടെയോ മൃഗങ്ങളെ പുറത്തിറക്കുന്നത് അവയില്‍ പലവിധത്തിലുള്ള അണുബാധകള്‍ ഉണ്ടാകാന്‍ കാരണമാകും.


4. വിശപ്പ് കുറയാന്‍ സാധ്യത

മഴക്കാലത്ത് വളര്‍ത്തുമൃഗങ്ങള്‍ക്ക് സാധാരണയേക്കാള്‍ വിശപ്പ് കുറയാന്‍ സാധ്യതയുണ്ട്. മോശം കാലാവസ്ഥ കാരണം കൂടുതല്‍ പുറത്തിറങ്ങാന്‍ കഴിയാത്തതുകൊണ്ട് തന്നെ അവയുടെ ശരീരത്തിന് കാര്യമായ ആയാസമോ വ്യായാമമോ ലഭിക്കുന്നില്ല. ഇതാണ് വിശപ്പ് കുറയാന്‍ പ്രധാന കാരണം.

5. വാക്സിനേഷന്‍ മുടക്കരുത്

മറ്റു കാലങ്ങളെ അപേക്ഷിച്ച് മഴക്കാലത്ത് വളര്‍ത്തുമൃഗങ്ങള്‍ക്ക് രോഗങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ മൃഗഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കൃത്യസമയങ്ങളില്‍ അവയ്ക്ക് ആവശ്യമായ വാക്സിനേഷനുകള്‍ എടുത്ത് രോഗങ്ങളെ ചെറുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10