Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

"വയനാടിന്റെയും ഇന്ത്യയുടെയും അഭിമാനം"; ഏഷ്യൻ ഗെയിംസ് മെഡൽ വിജയി വിദർശ വിനോദിന്റെ വസതി സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി എം.പി

"വയനാടിന്റെയും ഇന്ത്യയുടെയും അഭിമാനം"; ഏഷ്യൻ ഗെയിംസ് മെഡൽ വിജയി വിദർശ വിനോദിന്റെ വസതി സന്ദര്‍ശിച്ച്  പ്രിയങ്ക ഗാന്ധി എം.പി

ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ തിരുവമ്പാടി സ്വദേശി വിദർശ വിനോദിന്റെ വസതി സന്ദർശിച്ച് വയനാട് എം.പി പ്രിയങ്ക ഗാന്ധി. കായികരംഗത്ത് മികച്ച നേട്ടം കൈവരിച്ച താരത്തെ നേരിട്ടെത്തി പ്രിയങ്ക ഗാന്ധി അഭിനന്ദനങ്ങൾ അറിയിച്ചു. വിദർശയുടെ വീട് സന്ദർശിച്ച എം.പിയെ അച്ഛൻ കെ.ഡി. വിനോദും അമ്മ അനിതയും ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു.

വിദർശയുടെ തിളക്കമാർന്ന ഈ നേട്ടം വയനാടിനും രാജ്യത്തിനും ഒരേപോലെ അഭിമാനകരമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഭാവിയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ആശംസിച്ച അവർ, വിദർശയുടെ അടുത്ത ലക്ഷ്യം ഒളിമ്പിക്സ് മെഡലായിരിക്കണമെന്ന് മാതാപിതാക്കളോട് ഓർമ്മിപ്പിച്ചു. കൃഷി മന്ത്രി ടി. സിദ്ദിഖും സന്ദർശന വേളയിൽ പ്രിയങ്ക ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.

മകളുടെ നേട്ടത്തിൽ അതീവ സന്തോഷമുണ്ടെന്ന് വിദർശയുടെ മാതാപിതാക്കൾ പറഞ്ഞു. വലിയ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ചാണ് വിദർശ ഈ ചരിത്രനേട്ടത്തിലേക്ക് എത്തിയത്. പങ്കെടുത്ത രണ്ട് ഇനങ്ങളിലും രാജ്യത്തിനായി മെഡൽ നേടാൻ കഴിഞ്ഞത് സ്വപ്നതുല്യമായ നിമിഷമാണെന്ന് അവർ കൂട്ടിച്ചേർത്തു. കഠിനാധ്വാനവും നിശ്ചയദാർഢ്യവുമാണ് എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഈ വിജയപീഠത്തിൽ എത്താൻ മകളെ സഹായിച്ചതെന്ന് മാതാപിതാക്കളായ കെ.ഡി. വിനോദും അനിതയും വ്യക്തമാക്കി.



Related articles

See all
Popular News

കാര്യവട്ടം ഏകദിനം: കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപന; പൊലീസിൽ പരാതി നൽകി KCA

Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Popular News

കാര്യവട്ടത്ത് ക്രിക്കറ്റ് ആവേശം: ടിക്കറ്റ് വിതരണം ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു; ടീമുകൾ 23-...

Popular News

ആലപ്പിയെ വീഴ്ത്തി കാലിക്കറ്റ് ഫൈനലിൽ; ഇനി തൃശൂരിനോട് കലാശപ്പോര്

Save your stories

Sign in